റോഡിലെ കുഴി ആപ്പില്‍ അറിയിക്കാം; ജൂണ്‍ ഏഴുമുതല്‍ പ്ലേസ്റ്റോറില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 22, 2021

റോഡിലെ കുഴി ആപ്പില്‍ അറിയിക്കാം; ജൂണ്‍ ഏഴുമുതല്‍ പ്ലേസ്റ്റോറില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെപ്പറ്റി പരാതിയറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.റോഡ് മെയിൻറനൻസ് മാനേജ്‌മെന്റ് സിസ്റ്റം (ആർ.എം.എം.എസ്.) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്. ജൂൺ ഏഴുമുതൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാകും. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇ-മെയിൽ വഴിയും ബന്ധപ്പെട്ട എൻജിനിയർമാരെ അറിയിക്കും. പരാതി പരിഹരിച്ചശേഷം വിവരം ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെത്തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3fx54IQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages