ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലിയെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ സജീവമാക്കി ലിവർപൂൾ. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയ ലിവർപൂളിന് ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. ബേൺലിയുടെ ഗ്രൗണ്ട് ആയ ടർഫ് മൂറിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. ആദ്യ പകുതിയുടെ അവസാനം ഫെർമിഞ്ഞോ ലിവർപൂളിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ നാറ്റ് ഫിലിപ്സും ഓക്സ് ചമ്പർലൈനും ലിവർപൂളിനായി ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 66 പോയിന്റ് ആയി. ലെസ്റ്റർ സിറ്റിക്കും ഇതേ പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ അഞ്ചാം സ്ഥാനത്ത് ആണ്. 67 പോയിന്റുമായി ചെൽസിയാണ് മൂന്നാം സ്ഥാനത്ത്. മറ്റു മത്സരങ്ങളിൽ ആഴ്സണലും എവർട്ടണും വിജയിച്ചപ്പോൾ ടോട്ടൻഹാം പരാജയപ്പെട്ടു. ക്രിസ്റ്റൽ പാലസിനെതിരെ 3-1നായിരുന്നു ആഴ്സണലിന്റെ വിജയം. യൂറോപ്പ ലീഗ് പ്രതീക്ഷ നിലനിർത്താൻ വിജയം അത്യാവശ്യമായിരുന്ന ആഴ്സണലിന്റെ വിജയഗോൾ വന്നത് ഇഞ്ചുറി ടൈമിൽ ആയിരുന്നു. ആദ്യ പകുതിയിൽ പെപെയിലൂടെ ലീഡ് എടുത്ത ആഴ്സണലിനെ 62ആം മിനിറ്റിൽ ബെന്റെകെയുടെ ഗോളിലൂടെ ക്രിസ്റ്റൽ പാലസ് ഒപ്പം പിടിച്ചു. 91ആം മിനിറ്റിൽ ഒഡെഗാർഡിന്റെ ക്രോസിൽ നിന്ന് യുവ ബ്രസീലിയൻ താരം മാർടിനെല്ലി ആഴ്സണലിന് ലീഡ് നൽകി. ഇതോടെ ആഴ്സണൽ വിജയം ഉറപ്പിച്ചു. അവസാനം ഒരു സോളോ ഗോളിൽ പെപെ ഗോൾ പറ്റിക പൂർത്തിയാക്കി. ഇപ്പോൾ ലീഗിൽ 58 പോയിന്റുമായി ആഴ്സണൽ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. ആസ്റ്റൺവില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ടോട്ടൻഹാം തോറ്റത്. വോൾവ്സിനെ എതിരില്ലാത്ത ഒരൊറ്റ ഗോളിന് തോൽപ്പിച്ച എവെർട്ടൻ യൂറോപ്പ ലീഗ് പ്രതീക്ഷ സജീവമാക്കി. Content Highlights:EPL 2021 Liverpool Arsenal Football
from mathrubhumi.latestnews.rssfeed https://ift.tt/3v5ydBJ
via
IFTTT
No comments:
Post a Comment