യുവതാരങ്ങള്‍ മിന്നി; യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്‍മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 19, 2021

യുവതാരങ്ങള്‍ മിന്നി; യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്‍മാര്‍

എമീലിയ (ഇറ്റലി ): കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരായി യുവന്റസ്. അറ്റലാന്റയെ 2-1ന് കീഴടക്കിയായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസവേസ്കിയുടെയും കിയേസയുടെയും പ്രകടനം യുവന്റസിനു വിജയമൊരുക്കുകയായിരുന്നു. 31ആം മിനിറ്റിൽ യുവന്റസ് ലീഡ് എടുത്തു. മക്കെന്നിയുടെ പാസ് സ്വീകരിച്ച് ഇരുപതുകാരനായ കുലുസവേസ്കി യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാൽ 41ആം മിനിറ്റ് വരെയേ ഈ ലീഡിന് ആയുസ് ഉണ്ടായുള്ളൂ. മലിനവോസ്കി അറ്റലാന്റയ്ക്ക് സമനില നൽകി. രണ്ടാം പകുതിയിൽ ലീഡ് എടുക്കാൻ ഇരുടീമുകളും ശ്രമിച്ചു. 73ആം മിനിറ്റിൽ യുവന്റസ് വിജയഗോൾ നേടി. കുലുസവേസ്കിയും കിയേസയും ചേർന്ന് നടത്തിയ മനോഹരമായ നീക്കം ലക്ഷ്യം കണ്ടു. കിയേസ ഒന്നാന്തരമൊരു ഫിനിഷിലൂടെ പന്ത് വലയിൽ എത്തിച്ചു. 88ആം മിനിറ്റിൽ റാഫേൽ ടോലോയ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പേരുമായാണ് അറ്റലാന്റ മത്സരം പൂർത്തിയാക്കിയത്. യുവന്റസിന്റെ പതിനാലാം കോപ ഇറ്റാലിയ കിരീടമാണിത്. ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാനുള്ള ഏക കിരീടവും യുവന്റസ് സ്വന്തമാക്കി


from mathrubhumi.latestnews.rssfeed https://ift.tt/3hDsBum
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages