'കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 10, 2021

'കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ'

കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗൗരി എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്. ഗൗരിയമ്മയോടുള്ള സ്നേഹവും ആദരവുമെല്ലാം ഈ വരികളിലുണ്ട്. അതിലുപരി ഗൗരിയമ്മ എന്ന സ്ത്രീ എന്താണെന്ന് ചുള്ളിക്കാട് തന്റെ കവിതയിൽ വരച്ചിടുന്നു. അതിബുദ്ധിമാൻമാർ അധികാരമേറി തൊഴിലാളി വർഗ്ഗം അധികാരമേറ്റാൽ അവരായി പിന്നേ അധികാരിവർഗ്ഗം അധികാരമപ്പോൾ തൊഴിലായി മാറും അതിനുള്ള കൂലി അധികാരി വാങ്ങും 1994ൽ ഗൗരിയമ്മയെ പാർട്ടി പുറത്താക്കി. പാർട്ടിയ്ക്ക് വേണ്ടി പ്രിയസഖാവിനെ പോലും വേണ്ടെന്ന് വെച്ച ഗൗരിയമ്മയോട് പാർട്ടി ചെയ്ത ഈ നടപടി ചുള്ളിക്കാടിന് പൊറുക്കാനാകുമായിരുന്നില്ല. അതിൽ പ്രതിഷേധിച്ചാണ് ചുള്ളിക്കാട് 1995ൽ ഗൗരി എന്ന കവിതയെഴുതുന്നത്. പാർട്ടി നേതൃത്വത്തെ പേരെടുത്ത് പറയാതെ കവിതയിലുടനീളം ചുള്ളിക്കാട് വിമർശിക്കുന്നുണ്ട്. കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി, ഇതു കേട്ടു കൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങൾ ഭയമാറ്റി വന്നു. പണ്ട് ഗൗരിയമ്മയുണ്ടെന്ന് പറഞ്ഞാൽ കുട്ടികൾക്ക് ധൈര്യമായിരുന്നുവെന്നാണ് ചുള്ളിക്കാട് പറഞ്ഞുവയ്ക്കുന്നത്. ജീവിതത്തിൽ, രാഷ്ട്രീയത്തിൽ ഇത്രത്തോളം നിർഭയത്വം ഉണ്ടായിരുന്ന ഒരു സ്ത്രീ ഇനി ജനിക്കേണ്ടിയിരിക്കുന്നു. പോലീസിന്റെ കൊടിയ പീഡകളേറ്റു വാങ്ങിയതിനെ പറ്റി ഗൗരിയമ്മ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ലാത്തിക്ക് ബീജമുണ്ടായിരുന്നുവെങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു. ഈ ഒരൊറ്റ പ്രസ്താവന മതി ഗൗരിയമ്മ എന്ന സ്ത്രീയുടെ ധൈര്യത്തിന്റെ ആഴമറിയാൻ. ചുള്ളിക്കാട് തന്റെ കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇനി ഗൗരിയമ്മ ചിതയായി മാറും ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും ചിത കെട്ടടങ്ങും കനൽ മാത്രമാകും കനലാറിടുമ്പോൾ ചുടുചാമ്പലാകും ചെറുപുൽക്കൊടിക്കും വളമായിമാറും അതെ ഗൗരിയമ്മ വളമായി മാറട്ടെ... Content Highlight: Thalaratha Gauri kavitha by Balachandran Chullikkad


from mathrubhumi.latestnews.rssfeed https://ift.tt/3f72Akh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages