ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയ, ഗാസിപുർ ജില്ലകളിൽ നിന്നായി 45മൃതശരീരങ്ങൾ ഗംഗാ നദിയിൽ കണ്ടെത്തി. പ്രദേശവാസികളും അധികൃതരുമാണ് മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്. ബിഹാറിലെ ബക്സറിൽ ഗംഗയിൽ നിന്ന് 71 മൃതദേഹങ്ങൾ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയം. ബല്ലിയയിലെ ഉജിയാർ, കുൽഹാദിയ, ഭൗരലി എന്നിവടങ്ങളിലാണ് മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞത്. അതേ സമയം എത്ര മൃതദേഹങ്ങളുണ്ടെന്ന കൃത്യമായ എണ്ണം ജില്ലാഭരണകൂടം അറിയിച്ചിട്ടില്ല. അഴുകിത്തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങൾബില്ലിയ-ബക്സാർ പാലത്തിനിടിയിൽ കണ്ടെത്തിയതായി ബല്ലിയ ജില്ലാ കളക്ടർ അതിദി സിങ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്ത്യകർമ്മങ്ങൾ ആദരവോടെ നടത്തുമെന്നും അവർ പറഞ്ഞു. അതേ സമയം ബിഹാറിൽ നിന്നാണ് ഈ മൃതദേഹങ്ങൾ എത്തിയതെന്നാണ് യുപി പോലീസ് പറയുന്നത്. മൃതദേഹങ്ങൾ വളരെ പഴക്കം ചെന്നവയാണ്. ബിഹാറിൽ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിവിടുന്ന ഒരു ആചാരമുണ്ട്. ഈ മൃതദേഹങ്ങൾ കാണുമ്പോൾ അവിടെ നിന്നുള്ളതാണെന്ന് സംശയിക്കുന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനിടെ മൃതദേഹങ്ങൾ ജലാശയങ്ങളിൽ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കർശനമാക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗംഗയിലും അതിന്റെ പോഷകനദികളിലും ആളുകൾ മൃതദേഹങ്ങൾ വലിച്ചെറിയുന്നത് അപകടകരവും പ്രദേശത്തിന്റെ ആരോഗ്യവും ശുചിത്വവും അപകടപ്പെടുത്തുന്നതുമാണ്. നദികളുടെ പ്രാദേശിക പരിധികളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.അധികൃതർക്ക് അയച്ച കത്തിൽ നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ ഡയറക്ടർ ജനറൽ രാജീവ് രഞ്ജൻ മിശ്ര പറഞ്ഞു
from mathrubhumi.latestnews.rssfeed https://ift.tt/2SF8m57
via
IFTTT
No comments:
Post a Comment