ശ്വാസംകിട്ടാതെ മനുഷ്യര്‍; പ്രാണവായു നല്‍കാന്‍ എസ്.യു.വി വിറ്റു, ഇന്ന് ഷാനവാസ് 'ഓക്‌സിജന്‍ മാന്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 22, 2021

ശ്വാസംകിട്ടാതെ മനുഷ്യര്‍; പ്രാണവായു നല്‍കാന്‍ എസ്.യു.വി വിറ്റു, ഇന്ന് ഷാനവാസ് 'ഓക്‌സിജന്‍ മാന്‍'

മുംബൈ: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് ജനങ്ങൾ ശ്വാസം കിട്ടാതെ മരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങൾക്ക് ജീവശ്വാസം നൽകി യുവാവ്. ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം രാജ്യത്ത് ആയിരങ്ങൾ മരിച്ചു വീണപ്പോഴാണ് മുംബൈ സ്വദേശി ഷാനവാസ് ഷെയ്ക്ക് തന്റെ പ്രിയപ്പെട്ട എസ് യുവി വിറ്റ് ഓക്സിജൻ സിലിണ്ടറുകൾക്കായി പണം കണ്ടെത്തിയത്. കോവിഡ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കാലം മുതൽ പ്രാണവായു എത്തിച്ച് നൽകാൻ ഷാനവാസ് പരിശ്രമിക്കുന്നുണ്ട്. ആ പരിശ്രമമാണ് എസ്.യു.വി വിറ്റ് പോലും പണം കണ്ടെത്തുന്നതിൽ എത്തി നിൽക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാർ ഷാനവാസിനെ സ്നേഹത്തോടെ വിളിക്കുന്നത് ഓക്സിജൻമാൻ എന്നാണ്. മുംബൈ മലാദ് സ്വദേശിയാണ് ഷാനവാസ്. കാർ വിറ്റപ്പോൾ ലഭിച്ച 22 ലക്ഷം രൂപയ്ക്ക് 160 ഓക്സിജൻ സിലിണ്ടർ വാങ്ങി സ്വന്തം നാട്ടിലുള്ളവർക്ക് നൽകി. ഇതുവരെ 4000ത്തോളം പേർക്ക് ഷാനവാസ് പ്രാണവായു എത്തിച്ചു നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓക്സിജൻ ലഭിക്കാതെ ഒരു സുഹൃത്തിന്റെ ഭാര്യ മരിച്ചിരുന്നു. ഇത് ഷാനവാസിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് മുതലാണ് ആവശ്യക്കാർക്ക് പ്രാണവായു നൽകാനായി ഷാനവാസ് നെട്ടോട്ടം ഓടാൻ തുടങ്ങിയത്. Content Highlight: Mumbai man Sold His SUV for Oxygen Cylinders


from mathrubhumi.latestnews.rssfeed https://ift.tt/3vcMIDf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages