ചണ്ഡീഗഢ്: മോഷ്ടിച്ച ബാഗിൽ കോവിഡ് വാക്സിനാണെന്ന് തിരിച്ചറിഞ്ഞ് മനസുമാറി തിരിച്ചേൽപ്പിച്ച് കള്ളൻ. വാക്സിൻ അടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച അജ്ഞാതനായ കള്ളൻ, സംഭവിച്ച തെറ്റിന് ക്ഷമ പറഞ്ഞുകൊണ്ടുള്ള കത്തും ഒപ്പം വെച്ചാണ് മടങ്ങിയത്. കോവിഷീൽഡ്, കോവാക്സിൻ ഡോസുകളായിരുന്നു ബാഗിലുണ്ടായിരുന്നത്. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. 1,700 ഡോസ് കോവിഡ് വാക്സിൻ അടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ കള്ളൻ പിന്നീട് ഈ ബാഗ് തിരിച്ചേൽപിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന് പുറത്തുള്ള ഒരു ചായക്കടയിലാണ് ഈ ബാഗ് മോഷ്ടാവ് തിരിച്ചേൽപിച്ചത്. ബാഗ് തിരിച്ച് നൽകിയതിനൊപ്പം ബാഗിനകത്ത് എന്താണുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്ന് വ്യക്തമാക്കികൊണ്ട് കത്തും ഒപ്പം നൽകിയിരുന്നു. കത്തിൽ, തന്റെ പ്രവൃത്തിയിൽ ക്ഷമ പറയുന്നുമുണ്ട് കള്ളൻ. ക്ഷമിക്കണം, ഇത് കൊറോണയ്ക്കുള്ള മരുന്നാണെന്ന് എനിക്കറിയില്ലായിരുന്നു, -എന്നാണ് ഹിന്ദിയിൽ കത്തിൽ എഴുതിയിരുന്നത്. പോലീസിനായി ഭക്ഷണം എത്തിക്കുന്നയാളാണെന്നും പെട്ടെന്ന് മറ്റൊരു ജോലി വന്നതിനാലാണ് ബാഗ് കടയിൽ ഏൽപിക്കുന്നതെന്നുമാണ് മോഷ്ടാവ് കടയിലുള്ളവരോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ ഇയാളെ തിരയുന്നതായി പൊലീസ് അറിയിച്ചു. ജിന്ദ് ജനറൽ ആശുപത്രിയിലെ സ്റ്റോർ റൂമിൽ നിന്ന് വാക്സിൻ മോഷ്ടിച്ചതിന് പോലീസ് കേസ് ഫയൽ ചെയ്യുകയും ചെയ്തു. "Sorry, Did Not Know": Thief In Haryana returns #CovidVaccine with this note. Who stole it from a hospital. Even this thief had some humanity. Now imagine few who are hoarding & black marketing the life saving drugs !! pic.twitter.com/yPBqIoYW4p — Parveen Kaswan, IFS (@ParveenKaswan) April 22, 2021 Content Highlights: "Sorry, Did Not Know": Thief In Haryana Returns Covid Vaccine With Note
from mathrubhumi.latestnews.rssfeed https://ift.tt/3nf1E11
via
IFTTT
No comments:
Post a Comment