കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ധർമജൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൈയ്യേറ്റത്തിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവപുരം 187, 188 ബൂത്തിൽ വെച്ചാണ് സംഭവമുണ്ടായത്. ബൂത്തിൽ പ്രവേശിക്കാനെത്തിയ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തന്റെ നേർക്ക്കൈയ്യോങ്ങുകയും അടിക്കാൻ വരികയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയ്യിൽ ഉണ്ടായിരുന്നെന്നും ധർമജൻ പറഞ്ഞു. എന്നാൽ ഏതാനും പേർ തടയുകയായിരുന്നു. അത്തരത്തിൽ തടയാനുള്ള അധികാരം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഇല്ല. ഉദ്യോഗസ്ഥർക്കേ ഉള്ളൂ. സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Dharmajan Bolgatti barred from entering the booth; Attempt to assault
from mathrubhumi.latestnews.rssfeed https://ift.tt/3wpsE25
via
IFTTT
No comments:
Post a Comment