കോട്ടക്കൽ: മലപ്പുറത്ത് ഇത്തവണ എൽഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. കഴിഞ്ഞ തവണ നാല് സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരും. നിലപാടുകളിലെ വ്യക്തത, വികസന പ്രവർത്തനങ്ങളിലെ തുടർച്ച,. ധീരമായ മറ്റു എല്ലാ മേഖലകളിലേയുമുള്ള കാൽവെപ്പുകൾ ഇതുകൊണ്ടെല്ലാമാണ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങൾ പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷം ദുരന്തങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി സ്വപ്നസമാനമായ നേട്ടങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തി എന്നുള്ളത് ജനങ്ങൾക്കിടയിൽ വളരെ സജീവമാണ് ജലീൽ പറഞ്ഞു. തവനൂരിൽ കഴിഞ്ഞ രണ്ടു തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇത്തവണയും അതിന് ഒരു മാറ്റവുമുണ്ടാകില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2OoG0u9
via
IFTTT
No comments:
Post a Comment