കൊല്ലം: ഇഎംസിസി ഡയറക്ടറും കുണ്ടറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജു വർഗീസിനെക്കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പിസി വിഷ്ണുനാഥ്. വോട്ടർമാരെ സ്വാധീനിക്കാനുള്ളശ്രമമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി വിഷ്ണുനാഥ് പ്രതികരിച്ചു. സ്വതന്ത്ര സ്ഥാനാർഥി ഷിജു വർഗീസിന്റെ കാർ ആരെങ്കിലും കത്തിക്കാൻ ശ്രമിച്ചതാണോ അതോ കത്തിക്കാൻ ഷിജു വർഗീസ് തന്നെ ആളെ ഏർപ്പാടിക്കായതാണോ എന്ന് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട സംഭവമാണ്. അന്വേഷണം നടക്കാനിരിക്കെ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭാഗത്തുനിന്നുണ്ടായത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഷിജു വർഗീസ് ഗൂഢാലോചന നടത്തിയെന്നും ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഷിജു വർഗീസ് പെട്രോൾ കൊണ്ടുവന്ന് കാർകത്തിക്കാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാൾ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഷിജു വർഗീസ് പരാതിക്കാരനാണെന്നും ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് പെട്രോൾ കണ്ടെടുത്തില്ലെന്നും പോലീസ് വ്യക്തമാക്കി
from mathrubhumi.latestnews.rssfeed https://ift.tt/39MParP
via
IFTTT
No comments:
Post a Comment