വിജയം നമ്മുടേതാണ്; സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമമുണ്ടാകും, ജാഗ്രതവേണം- വിജയരാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 4, 2021

വിജയം നമ്മുടേതാണ്; സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമമുണ്ടാകും, ജാഗ്രതവേണം- വിജയരാഘവന്‍

ഇടതുപക്ഷ വലതുപക്ഷ മുന്നണികളെ മാറിമാറി സ്വീകരിക്കുകയെന്ന പതിവ് ഇക്കുറി ജനങ്ങൾ തിരുത്തുമെന്നും തുടർഭരണത്തിന് അംഗീകാരം നൽകാൻ ജനങ്ങൾ തീരുമാനിച്ചെന്നും എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ. പശ്ചാത്തലസൗകര്യങ്ങളുടെയും ജീവിത സൗകര്യങ്ങളുടെയും കാര്യത്തിൽ കേരളം നമ്പർ വൺ ആകണം. എൽ.ഡി.എഫിന് മാത്രമേ ഇതു നിറവേറ്റാനാകൂ- അദ്ദേഹം പറഞ്ഞു. ഒരു വശത്ത് അപവാദപ്രചാരണം, മറുവശത്ത് ബി.ജെ.പി.യുമായി രഹസ്യധാരണ. ഈ രീതിയിലാണ് തുടർഭരണം തടയാൻ യു.ഡി.എഫ്. ശ്രമിച്ചത്. എൽ.ഡി.എഫിന്റെ വികസന അജൻഡയ്ക്ക് പകരംവെക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും പിണറായി സർക്കാർ യാഥാർഥ്യമാക്കി. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ, അഞ്ചുലക്ഷം വീടുകൾ, കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്നും എൽ.ഡി.എഫ്. പ്രഖ്യാപിച്ചിട്ടുണ്ട്. 2016-ലെ പ്രകടനപത്രികയിലെ 600 ഇനങ്ങളിൽ 580-ഉം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാനും എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും എൽ.ഡി.എഫ്. പ്രതിജ്ഞാബദ്ധമാണ്. രാഹുൽഗാന്ധിയടക്കം കോൺഗ്രസിന്റെ നേതാക്കളാരും ബി.ജെ.പി.യുടെ വർഗീയധ്രുവീകരണ അജൻഡയെ എതിർക്കുന്നില്ല. ഇടതുപക്ഷ തുടർഭരണം വന്നാൽ സർവനാശമെന്നാണ് എ.കെ. ആന്റണി ശപിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ അധഃപതനമാണിതെന്നും വിജയരാഘവൻ പറഞ്ഞു. നുണ പ്രചാരണങ്ങൾക്കും സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കുമെതിരേ ജാഗ്രത പുലർത്തണം. വിജയം നമ്മുടേതാണെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3dDXg7v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages