മുംബൈ: മുബൈയിൽ ആശങ്കയുയർത്തി കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഞായറാഴ്ച 11,163 പേർക്കാണ് നഗരത്തിൽ ബാധ സ്ഥിരീകരിച്ചത്.25 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.ഞായറാഴ്ച മഹാരാഷ്ട്രയിൽ 57,074 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 222 കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ ഞായറാഴ്ച ഉണ്ടായത്. ഒരുദിവസംമുമ്പ് ശനിയാഴ്ച മഹാരാഷ്ട്രയിൽ 49,447 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 277 മരണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,163 കടന്നാണ് മുംബൈയിൽ രോഗവ്യാപനം രൂക്ഷമായ നിലയിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയത്.മഹാരാഷ്ട്രയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 30,10,597 ആയി ഉയർന്നു. ഇതിൽ 4,30,503 പേർ ചികിത്സയിലാണ്, 25,22,823 പേർ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ 55,878 ആയി ഉയർന്നു. Maharashtra: Crowd seen at Dadar Vegetable Market in Mumbai this morning. Mumbai reported 11,163 new #COVID19 cases & 25 deaths yesterday. State govt has imposed Section 144 of CrPC between 7 am & 8 pm, banning gathering of more than 5 people at a place. pic.twitter.com/iapHLLxOT8 — ANI (@ANI) April 5, 2021 രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് 25 മരണം രേഖപ്പെടുത്തി. മുംബൈ നഗരത്തിൽ മൊത്തം 43,697പേരെയാണ് കോവിഡ് പരിശോധന നടത്തിയത്. അതിലാണ് പതിനൊന്നായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. രാത്രി കർഫ്യൂവും വാരാന്ത്യ ലോക്ഡൗണും അടക്കമുള്ളവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗൺ. നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എല്ലാ ദിവസവും രാത്രി എട്ട് മുതൽ രാവിലെ ഏഴു വരെയാണ് രാത്രി കർഫ്യൂ. പകൽ സമയത്ത് അഞ്ചിലധികം പേർ കൂട്ടംകൂടാൻ അനുവദിക്കില്ല. മാളുകളും ഭക്ഷണശാലകളും ബാറുകളും തുറക്കാൻ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകാൻ അനുവദിക്കും. വ്യാവസായിക പ്രവർത്തനങ്ങളും നിർമാണ പ്രവർത്തനങ്ങളും അനുവദിക്കും. പച്ചക്കറി ചന്തകളിൽ ജനക്കൂട്ടം നിയന്ത്രിക്കും. ആൾക്കൂട്ടം ഉണ്ടാകാത്ത തരത്തിൽ സിനിമാ ഷൂട്ടിങ് അനുവദിക്കും. തീയേറ്ററുകൾ തുറക്കില്ല. വാരാന്ത്യങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെയുള്ളവയൊന്നും അനുവദിക്കില്ല. പൊതുഗതാഗതത്തിന് പുതിയ നിയന്ത്രണങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 50 ശതമാനം ആളെക്കയറ്റുന്ന തരത്തിൽ പൊതുഗതാഗതം അനുവദിക്കും. Content Highlight: Mumbai reported 11,163 new COVID 19 cases
from mathrubhumi.latestnews.rssfeed https://ift.tt/3mrX67a
via
IFTTT
No comments:
Post a Comment