കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ത്തു; റിസപ്ഷനിൽ തീയിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 4, 2021

കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ത്തു; റിസപ്ഷനിൽ തീയിട്ടു

മുംബൈ: കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽചികിത്സയിലായിരുന്ന ഇരുപത്തൊമ്പതുകാരി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രി തകർത്തു. നാഗ്പുരിൽ ഞായറാഴ്ചയാണ് സംഭവം. യുവതിയുടെ മരണത്തെ തുടർന്ന് ഡോക്ടറുമായി കലഹിച്ച യുവതിയുടെ ഭർത്താവ് പിന്നീട് ബന്ധുക്കളുമായി എത്തി ആശുപത്രി റിസപ്ഷൻ തകർക്കുകയുംതീയിടുകയും ചെയ്തതായി നാഗ്പുർ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ലോഹിത് മതാനി പറഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്തു. എഎൻഐ പുറത്തു വിട്ട വീഡിയോയിൽ റിസപ്ഷൻ ടേബിളിലെ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അക്രമികൾ വലിച്ചെറിയുന്നത് കാണാം. ശേഷം ഒരാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. #WATCH | Relatives of a woman, who died due to COVID19 at a hospital in Maharashtras Nagpur, vandalised the reception area and tried to set it on fire, yesterday. (Visuals from the CCTV footage at the hospital) pic.twitter.com/9WUyAM4EOC — ANI (@ANI) April 4, 2021 ആശുപത്രി ജീവനക്കാർ ഉടനെ തന്നെ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കണ്ടാലറിയുന്ന പതിനൊന്ന് പേർക്കെതിരെ കേസെടുത്തതായും ഒരാളൊഴികെ മറ്റുള്ളവരെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. Womans husband argued with doctor & later vandalised hospitals reception area with relatives help. One of them brought petrol & set table on fire. Soon after, hospital authorities extinguished fire. Case registered & 10 of 11 accused arrested: DCP Lohit Matani #Nagpur (04.04) pic.twitter.com/xt69fr846U — ANI (@ANI) April 4, 2021 Content Highlights: Relatives of Covid victim vandalise Nagpur hospital set reception area on fire


from mathrubhumi.latestnews.rssfeed https://ift.tt/2Ok87dV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages