തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അല്ലാതെ ആര്‍ക്കെങ്കിലും വോട്ട്‌ചെയ്യാമെന്ന് ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 4, 2021

തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അല്ലാതെ ആര്‍ക്കെങ്കിലും വോട്ട്‌ചെയ്യാമെന്ന് ബി.ജെ.പി.

തലശ്ശേരി: തലശ്ശേരിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരേ വോട്ടുചെയ്യാൻ തീരുമാനിച്ച് ബി.ജെ.പി. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നേതാവ് സി.ഒ.ടി. നസീർ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി. പുതിയ തീരുമാനമെടുത്തത്. ബി.ജെ.പി. പ്രവർത്തകരെ ശാരീരികമായി ആക്രമിച്ച് നശിപ്പിക്കാൻ ശ്രമിച്ച പാർട്ടിയാണ് സി.പി.എമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാൻ ശ്രമിച്ച പാർട്ടിയാണ് കോൺഗ്രസെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കുറ്റപ്പെടുത്തി. അതിനാലാണ് ഇരുപാർട്ടികളുടെയും മുന്നണികൾക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നസീറിനെ കൂടാതെ എൽ.ഡി.എഫ്., യു.ഡി.എഫ്., വെൽഫെയർ പാർട്ടി സ്ഥാനാർഥികളും രണ്ട് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. മനസ്സാക്ഷിവോട്ടു ചെയ്യാനും നോട്ടയ്ക്ക് വോട്ടുചെയ്യാനും നിർദേശിക്കുന്നത് വിമർശനത്തിനിടയാക്കുമെന്ന അഭിപ്രായം ബി.ജെ.പി.യിലുണ്ടായി. തുടർന്നാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരായി വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3dtEWha
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages