കണ്ണൂർ : പാനൂർ മൻസൂർ കൊലപാതകത്തിലെ പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അന്വേഷണം സംഘം ഇത് പരിശോധിക്കുകയാണ്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. മൻസൂറിൻറെവീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാക്കൾ സംശയാസ്പദമായ സാഹചര്യത്തിൽ അവിടെ ഒത്തു കൂടുന്നതും മൊബൈൽ ഫോണിൽ മറ്റ് പലരെയും വിളിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ദൃശ്യങ്ങളിലുള്ള ആളുകളെ ചോദ്യം ചെയ്യുകയോ പ്രതിചേർക്കുകയോ ചെയ്തില്ലെന്നാണ് മൻസൂറിന്റെ കുടുംബാംഗങ്ങളുടെ ആരോപണം. സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങൾ വ്യക്തമാകുന്നുണ്ടെന്ന് മൻസൂറിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് അതിലുള്ളവരെ കസ്റ്റഡിയിലെടുത്താൽ കേസന്വേഷണത്തിൽ വ്യക്തത വരുമെന്നും മൻസൂറിന്റെ കുടുംബാംഗങ്ങൾ പറയുന്നു. content highlights:Panoor mansoor murder, CCTV Visuals out
from mathrubhumi.latestnews.rssfeed https://ift.tt/3sdN5vF
via
IFTTT
No comments:
Post a Comment