സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള വ്യവസായ കേന്ദ്രത്തിൽ വൻതീപ്പിടിത്തം. നേവ നദിക്കരയിലെ നേവ്സ്കയ മാനു ഫാക്ടുറ കെട്ടിടത്തിൽതിങ്കളാഴ്ച ഉച്ചയോടെയാണ് തീപർന്നത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നാൽപതോളം പേരെ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിച്ചു. തീപടർന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുള്ള ഹോട്ടലിലെ താമസക്കാരെയും പൂർണമായും ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയതായും പരിക്കേറ്റ രണ്ട് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണെന്നും റഷ്യൻ സർക്കാർ അറിയിച്ചു. അടുത്ത കാലത്തായി കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ തുണി നിർമാണ കേന്ദ്രങ്ങളാണ് പ്രവർത്തനം തുടരുന്നത്. മറ്റിടങ്ങൾ വാടകയ്ക്ക് നൽകിയ ഓഫീസ് മുറികളാണ്. കെട്ടിടത്തിന്റെ വലിയൊരു ഭാഗം മേൽക്കൂരയും തീപ്പിടിത്തത്തിൽ നശിച്ചു. തിങ്കളാഴ്ച രാത്രിയും 350 ഓളം അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും സൈനിക ഹെലികോട്പറ്റും ഉപയോഗിച്ചാണ് തീ അണയ്ക്കാൻ ശ്രമിച്ചത്.മണിക്കൂറുകൾക്ക് ശേഷവും കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നുണ്ട്. content highlights:Massive Fire At Russias Historic Saint Petersburg Factory
from mathrubhumi.latestnews.rssfeed https://ift.tt/2QogiH2
via
IFTTT
No comments:
Post a Comment