റായ്പുർ: സ്ട്രെച്ചറുകളിലും നിലത്തും നിരയായി മൃതശരീരങ്ങൾ; ആശുപത്രി വരാന്തകളിൽ കിടത്താനിടമില്ലാതെ പുറത്ത് കത്തുന്ന വെയിലിൽ കിടത്തിയിരിക്കുന്നവ. കോവിഡ് വ്യാപനത്തിന്റെകൂടുതൽ തീവ്രമായ രണ്ടാം തരംഗത്തിൽ റായ്പുരിലെ ഏറ്റവും വലിയ സർക്കാരാശുപത്രിയിലെ നടുക്കുന്ന കാഴ്ചയാണിത്. ഡോക്ടർ ഭീം റാവു അംബേദ്ക്കർ മെമ്മോറിയൽ ആശുപത്രിയിൽ മൃതശരീരങ്ങൾ സൂക്ഷിക്കാൻ സ്ഥലം തികയാതെയായിരിക്കുകയാണ്. കുത്തനെ ഉയരുന്ന കോവിഡ് നിരക്ക് രാജ്യത്തെ ആരോഗ്യമേഖലയെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകളിൽ ഒന്നാണിത്. സ്ഥിതിഗതികൾ വ്യക്തമാക്കുന്ന വീഡിയോകളും റിപ്പോർട്ടും എൻഡിടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്. അപ്രതീക്ഷിതമായുള്ള കോവിഡ് മരണസംഖ്യയിലെ വർധനവ് മൃതശരീരങ്ങൾസംസ്കരിക്കുന്നത് വരെസൂക്ഷിക്കുന്ന കാര്യത്തിൽ വരെപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഫ്രീസറുകൾ ലഭ്യമല്ല, മോർച്ചറികൾ നിറഞ്ഞിരിക്കുന്നു. കോവിഡ് കാരണമല്ലാതെയുണ്ടാകുന്ന മരണങ്ങൾ വേറെയും. ഉള്ള സ്ഥലത്ത് മൃതദേഹങ്ങൾ സൂക്ഷിക്കുക മാത്രമാണ് ആശുപത്രി അധികൃതർക്ക് ആകെ ചെയ്യാനുള്ളത്. മരണസംഖ്യ കൂടിയാലുള്ള അവസ്ഥയെ കുറിച്ചുള്ള ആശങ്ക വേറെയും. "കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗങ്ങളും ഓക്സിജൻ സൗകര്യമുള്ള കിടക്കകളും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. രണ്ടോ മൂന്നോ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതിൽ നിന്ന് മരണസംഖ്യ ഏറെ വർധിച്ചിരിക്കുന്നു. 10-20 രോഗികളുടെ മരണം പ്രതീക്ഷിച്ചിരിക്കുമ്പോൾ മരണസംഖ്യ 50-60 എന്ന നിലയിലിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നുംആശുപത്രി അധികൃതർ പറയുന്നു. ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്",റായ്പുർ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മീര ഭാഗേൽ പറയുന്നു. പ്രതിരോധ നടപടികളുടെ പിൻബലത്തിൽ കോവിഡിനെതിരെയുള്ള പോരാട്ടം നാം ഏറെക്കുറെ ജയിച്ച അവസ്ഥയായിരുന്നു. എന്നാലിപ്പോൾ സ്ഥിതി പാടെ മാറിയിരിക്കുന്നു. "കോവിഡ് ലക്ഷണങ്ങൾ പ്രകടമാകാത്ത രോഗികളിൽ പോലും രോഗാവസ്ഥ പെട്ടെന്ന് വഷളാവുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്യുന്നതാണ് നിലവിൽ കണ്ടുവരുന്നത്. കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാനാവുന്നില്ല എന്നതാണ് നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി", ഡോക്ടർ മീര ഭാഗേൽ കൂട്ടിച്ചേർത്തു. കോവിഡ് നിരക്ക് കുത്തനെ വർധിക്കുന്ന ഛത്തീസ്ഗഡിലെ റായ്പുരിൽ മാത്രം 55 മൃതദേഹങ്ങൾ പ്രതിദിനം സംസ്കരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. അതിൽ ഭൂരിഭാഗവും കോവിഡ് മൂലം മരിച്ചവരുടേതാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവുമധികം ബാധിക്കപ്പെട്ട പത്ത് സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഡിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 10,521 ആണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,43,297 ആയി. കോവിഡ് മൂലം സംസ്ഥാനത്തിതു വരെ 4,899 പേരാണ് മരിച്ചത്. ഛത്തീസ്ഗഡിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്. Content Highlights: Bodies Pile Up In Government Hospital In Chhattisgarhs Covid Horror
from mathrubhumi.latestnews.rssfeed https://ift.tt/326Lz3G
via
IFTTT
No comments:
Post a Comment