ഫുക്കുഷിമ ആണവ നിലയത്തിലെ 10 ലക്ഷം ടണ്‍ മലിന ജലം കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 12, 2021

ഫുക്കുഷിമ ആണവ നിലയത്തിലെ 10 ലക്ഷം ടണ്‍ മലിന ജലം കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍

ടോക്കിയോ:ഫുക്കുഷിക ആണവ നിലയത്തിലെ പത്ത് ലക്ഷംടൺ മലിന ജലം കടലിലേക്ക് ഒഴുക്കി വിടുമെന്ന് ജപ്പാൻ. കടലുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെയും മത്സ്യബന്ധന സംഘടനകളുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ജപ്പാന്റെ ഈ നടപടി. ഈ പ്രക്രിയ ആരംഭിക്കാൻ വർഷങ്ങൾതന്നെ വേണ്ടിവന്നേക്കും. പൂർത്തീകരിക്കാനും വർഷങ്ങളെടുക്കും. എന്നിരുന്നാലുംജപ്പാന്റെ ഈ നടപടി രാജ്യത്തിനകത്തും പുറത്തും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ജലം പുറന്തള്ളുന്നത് അനിവാര്യമായ നടപടിയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡേ സുഖ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011ൽ ഉണ്ടായ സുനാമിയെ തുടർന്ന് ഏകദേശം 1.25 മില്ല്യൺ ടൺ ജലം ആണവനിലയത്തിലെ പ്ലാന്റുകളിൽ അടിഞ്ഞുകൂടിയിരുന്നു. Content Highlight: Japan to release 1 million tonnes waste water


from mathrubhumi.latestnews.rssfeed https://ift.tt/3g2guX7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages