വാഷിങ്ടൺ: വെള്ളിയാഴ്ച പുലർച്ചെ അമേരിക്കയിലെ ഇന്ത്യാനാപൊലിസിൽ ഫെഡ്എക്സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പിൽഒമ്പത് പേർ മരിച്ചു. പത്തൊമ്പതുകാരനായ ബ്രാൻഡൺ സ്കോട്ട് ഹോൾ ആണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിച്ചു. മരിച്ചവരിൽ നാല് സിഖുകാർ ഉൾപ്പെടുന്നതായി ഇന്ത്യാനയിലെ സമുദായനേതാക്കൾ അറിയിച്ചു. ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരിൽ തൊണ്ണൂറ് ശതമാനവും ഇന്ത്യൻ വംശജരായ അമേരിക്കക്കാരാണ്. അതിൽ ഭൂരിഭാഗവും പ്രദേശവാസികളായ സിഖുകാരാണ്. സംഭവം അത്യന്തം ഹൃദയഭേദകമാണെന്ന് ഗുരീന്ദർ സിങ് ഖൽസ പിടിഐയോട് പ്രതികരിച്ചു. അമർജിത് കൗർ സെഖോൻ, ജസ് വിന്ദർ കൗർ, അമർജിത് കൗർ, ജസ് വിന്ദർ സിങ് എന്നിവരാണ് മരിച്ച സിഖുകാർ. ഇതിൽ മൂന്ന് പേർ സ്ത്രീകളാണെന്ന് പൊതുപ്രവർത്തകനായ മനീന്ദർ സിങ് വാലിയ അറിയിച്ചു. ഹർപ്രീത് സിങ് ഗിൽ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ പേരുകൾ ഇന്ത്യാനപൊലിസ് പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ആക്രമണത്തിൽഖേദം പ്രകടിപ്പിച്ചു. പ്രാദേശിക സുരക്ഷാസേനയിൽ നിന്ന് സംഭവത്തിന്റെ വിശദവിവരം ലഭിച്ചതായി ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി. Content Highlights: 4 Sikhs Among 8 Killed In FedEx Facility Mass Shooting In US
from mathrubhumi.latestnews.rssfeed https://ift.tt/3ale0Q2
via
IFTTT
No comments:
Post a Comment