ന്യൂഡൽഹി: കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു ധർമ ആചാര്യ പ്രസിഡന്റ് സ്വാമിഅവദേശാനന്ദ ഗിരിയെ ഫോണിൽ വിളിച്ചാണ് കുംഭമേള ചടങ്ങുകൾ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.ട്വിറ്ററിലൂടെ മോദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംന്യാസിമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മോദി സ്വാമി അവദേശാനന്ദ ഗിരിയോട് ചോദിച്ചറിഞ്ഞു. ചടങ്ങുകൾ ചുരുക്കുന്നത് കോവിഡിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു. കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളിൽ സംന്യാസിമാർ ഗംഗയിൽ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകൾ കഴിഞ്ഞ സാഹചര്യത്തിൽ തുടർന്നുള്ള ചടങ്ങുകൾ ചുരുക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർഥിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നു വൈകീട്ടോടെ ഉണ്ടായേക്കും.നേരത്തെ ഏപ്രിൽ 30 വരെയാണ് കുംഭമേള നടത്താൻ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകൾ ചുരുക്കാൻ പ്രധാനമന്ത്രി ഇടപെട്ടത്. കുംഭമേളയിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രധാന സംന്യാസി വിഭാഗത്തിന്റെ തലവൻ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു. मैंने प्रार्थना की है कि दो शाही स्नान हो चुके हैं और अब कुंभ को कोरोना के संकट के चलते प्रतीकात्मक ही रखा जाए। इससे इस संकट से लड़ाई को एक ताकत मिलेगी। @AvdheshanandG — Narendra Modi (@narendramodi) April 17, 2021 content highlights:"Kumbh Mela Should Now Only Be Symbolic To Strengthen Covid Fight": PM
from mathrubhumi.latestnews.rssfeed https://ift.tt/3aiNk28
via
IFTTT
No comments:
Post a Comment