ജലീലിനെതിരായ വിധിയില്‍ നിർണായകമായത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 20, 2021

ജലീലിനെതിരായ വിധിയില്‍ നിർണായകമായത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക

കൊച്ചി: കെ.ടി. ജലീലിന്റെ ഹർജി തള്ളുന്നതിന് ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക. ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഈ ഖണ്ഡിക പൂർണമായും ചേർത്തിട്ടുണ്ട്. കോർപ്പറേഷൻ രൂപവത്‌കരിച്ചത് മുതൽ പരാതി കിട്ടുന്ന 2019 ഫെബ്രുവരി അഞ്ചുവരെയുള്ള സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് കെ.ടി. അദീബിനെ നിയമിക്കുന്നതിനായി കെ.ടി. ജലീൽ വഴിവിട്ട് ഇടപെട്ടെന്ന കണ്ടെത്തലിലേക്ക് ലോകായുക്ത എത്തിയത്. ഇത് ഹൈക്കോടതി പൂർണമായും ശരിവെക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റം വരുത്താൻ നിർദേശിച്ചതിന്റെ പേരിൽമാത്രം തനിക്കെതിരേ സ്വജനപക്ഷപാതം ആരോപിക്കാനാകില്ലെന്നും യോഗ്യതയിൽ മാറ്റം വരുത്തി രണ്ടുവർഷത്തിനുശേഷമാണ് ബന്ധുവിനെ നിയമിച്ചതെന്നും ജലീൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ കോടതി തള്ളിയത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക വിലയിരുത്തിയാണ്.പരാതിയുടെ പകർപ്പ് ജലീലിനും ബന്ധപ്പെട്ട അധികാരിക്കും നൽകിയില്ലെന്നും അന്വേഷണം നടത്തിയില്ലെന്നുമുള്ള വാദങ്ങളും കോടതി തള്ളി. പരാതിയിൽ ജലീലും സർക്കാരും രേഖാമൂലം വിശദീകരണം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ രേഖയും വിലയിരുത്തിയാണ് ലോകായുക്ത മാർച്ച് 26-ന് അന്തിമവാദത്തിനായി തീരുമാനമെടുത്തതെന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. സർക്കാരിന്റെ കണക്കുകൂട്ടലും തെറ്റിലോകായുക്തയുടെ റിപ്പോർട്ട് നടപടിക്രമം പാലിക്കാതെയാണെന്ന ജലീലിന്റെ വാദത്തെ സർക്കാരും പിന്തുണച്ചിരുന്നു. കേസിൽ പ്രാഥമികവാദം കേട്ട കോടതി ലോകായുക്ത റിപ്പോർട്ട് സ്റ്റേ ചെയ്യാൻ അന്ന് തയ്യാറായിരുന്നില്ലെങ്കിലും ഹർജി പരിഗണിക്കാതെ തള്ളുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. റിപ്പോർട്ടിൽ അപ്പീൽ നൽകാനാകുമെന്നായിരുന്നു സർക്കാരിനും ലഭിച്ച നിയമോപദേശം. ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചുതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ പിന്നോട്ടു പോയത്.


from mathrubhumi.latestnews.rssfeed https://ift.tt/3txD79I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages