12 സീറ്റുകളില്‍ ജയിക്കും, നിയമസഭയിൽ വിധിനിർണയിക്കുമെന്ന് ബിജെപി കോർ കമ്മിറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 23, 2021

12 സീറ്റുകളില്‍ ജയിക്കും, നിയമസഭയിൽ വിധിനിർണയിക്കുമെന്ന് ബിജെപി കോർ കമ്മിറ്റി

കൊച്ചി: നിയമസഭയിൽ വിധിനിർണയിക്കുന്ന ശക്തിയായി ബി.ജെ.പി. മാറുമെന്ന് പാർട്ടി കോർ കമ്മിറ്റി വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങൾ മുപ്പതിലധികംവരും. 12 മണ്ഡലങ്ങളിലെങ്കിലും ജയസാധ്യതയുണ്ട്.നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും ബി.ജെ.പി. അപ്പോൾ നിർണായക ശക്തിയായി മാറുമെന്നുമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂർക്കാവിൽ വി.വി. രാജേഷും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും പാലക്കാട്ട് ഇ. ശ്രീധരനും മലമ്പുഴയിൽ സി. കൃഷ്ണകുമാറും കാസർകോട്ട് കെ. ശ്രീകാന്തും ജയസാധ്യതയുള്ളവരാണ്. തൃശ്ശൂരിൽ സുരേഷ് ഗോപിയും മണലൂരിൽ എ.എൻ. രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോർത്തിൽ എം.ടി. രമേശും നല്ല മത്സരമാണ് കാഴ്ചവെച്ചത്. ബൂത്തുകളിൽനിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാർട്ടിക്കുള്ളത്. മുപ്പതിനായിരത്തിലധികം വോട്ടുകൾ ബി.ജെ.പി.ക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണു നടന്നത്. ഫലം വരുന്നതോടെ ബി.ജെ.പി. കേരളത്തിൽ പുതിയ ചരിത്രമെഴുതും. ബി.ജെ.പി.യുടെ കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽനടന്ന കോർ-കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. 'സർക്കാർ പരാജയം' കൊച്ചി: കോവിഡ് രണ്ടാംഘട്ട വ്യാപനം തടയുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മറ്റു സംസ്ഥാനങ്ങളെല്ലാം കോവിഡ് വാക്സിൻ വിലകൊടുത്തുവാങ്ങുമ്പോൾ കേരളത്തിനു മാത്രം എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വാക്സിൻ സൗജന്യമാണെന്നു പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നതായി തനിക്ക് അറിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:BJP hopes to win about a dozen seats


from mathrubhumi.latestnews.rssfeed https://ift.tt/2QXHGfi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages