ഇന്ത്യയുടെ ലക്ഷ്യം പരമാവധി ലീഡ്, സുന്ദറും അക്ഷറും ക്രീസില്‍ | LIVE SCORE - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 5, 2021

ഇന്ത്യയുടെ ലക്ഷ്യം പരമാവധി ലീഡ്, സുന്ദറും അക്ഷറും ക്രീസില്‍ | LIVE SCORE

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത് പരമാവധി ലീഡ്. നിലവിൽ ഇന്ത്യയ്ക്ക് 89 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. 60 റൺസുമായി വാഷിങ്ടൺ സുന്ദറും 11 റൺസെടുത്ത് അക്ഷർ പട്ടേലുമാണ് ക്രീസിൽ. ഇംഗ്ലണ്ട് 205 റൺസിന് പുറത്തായ പിച്ചിൽ അതിനേക്കാൾ ദയനീയമായിരുന്നു ഇന്ത്യയുടെ അവസ്ഥ, ഋഷഭ് പന്തും വാഷിങ്ടൺ സുന്ദറും ഒത്തുചേരും വരെ. പന്തും സുന്ദറും ചേർന്ന സുന്ദര കൂട്ടുകെട്ട് ഒരു ടെസ്റ്റിന്റെ ഗതി മാറ്റിമറിച്ചു. ഇന്ത്യ ലീഡ് നേടിയതിനൊപ്പം മത്സരത്തിൽ വ്യക്തമായ ആധിപത്യവും നേടി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യ ഏഴുവിക്കറ്റിന് 294 റൺസിലെത്തി. 89 റൺസ് ലീഡ്. സ്വന്തം രാജ്യത്ത് ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ച് ഋഷഭ് പന്ത് (101) മടങ്ങി. ഇന്നലെ മൂന്നിന് 41 എന്ന നിലയിൽ തകർന്ന ഇന്ത്യയെ രോഹിത് ശർമ (49), അജിൻക്യ രഹാനെ (27) എന്നിവർ ചേർന്നാണ് കരകയറ്റിയത്. Content Highlights: India vs England fourth test day three


from mathrubhumi.latestnews.rssfeed https://ift.tt/2Ot53vG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages