പുതിയ പരിശീലകനെ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സ് നടപടി തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

പുതിയ പരിശീലകനെ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സ് നടപടി തുടങ്ങി

കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ കണ്ടെത്താൻ നടപടി തുടങ്ങിയതായി സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. മികച്ച പരിശീലകർ ബ്ലാസ്റ്റേഴ്സുമൊത്ത് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പരിശീലകനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സ്കിൻകിസ് വ്യക്തമാക്കി. അടുത്തസീസണിൽ ടീം ശക്തമായി തിരിച്ചുവരും. മോശം പ്രകടനം ഒരു സീസണിൽക്കൂടി ആവർത്തിക്കാൻ കഴിയില്ല. അതിനാൽ മികച്ച ടീമിനെ ഒരുക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ ചില പാകപ്പിഴവുകൾ ഉണ്ടായിട്ടിട്ടുണ്ട്. അത് തിരിത്തും. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കളിക്കാർക്കല്ല, തനിക്കാണ് - ക്ലബ്ബ് പുറത്തുവിട്ട വീഡിയോയിലൂടെ സ്കിൻകിസ് വ്യക്തമാക്കി. യുവതാരങ്ങൾ അടങ്ങിയ ടീം അടുത്തസീസണിൽ മികച്ച പ്രകടനം നടത്തും. ചില താരങ്ങളെ യൂറോപ്പിലേക്ക് അയച്ച് പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. ക്ലബ്ബ് അക്കാദമി മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ നടപ്പാക്കും. പുതിയ കൂട്ടുകെട്ടുകൾക്ക് ശ്രമിക്കുകയാണെന്നും സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞു. Content Highlights: Kerala Blasters began the process of finding a new coach


from mathrubhumi.latestnews.rssfeed https://ift.tt/3cm5xxr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages