ഇന്ത്യന്‍ ടീമിന് ഇന്ന് ഒമാന്‍ പരീക്ഷ; യുവതാരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

ഇന്ത്യന്‍ ടീമിന് ഇന്ന് ഒമാന്‍ പരീക്ഷ; യുവതാരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ

ദുബായ്: നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യൻ ഫുട്ബോൾ ടീം കളത്തിലേക്ക്. സൗഹൃദമത്സരത്തിൽ ഒമാനാണ് എതിരാളി. വ്യാഴാഴ്ച രാത്രി 7.15-ന് ദുബായിലെ മക്തും ബിൻ റാഷിദ് സ്റ്റേഡിയത്തിലാണ് മത്സരം. യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മികവുതെളിയിച്ച ഭൂരിഭാഗം യുവതാരങ്ങളെയും പരിശീലകൻ ഇഗോർ സ്റ്റിമാച്ച് 27 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 11 മത്സരങ്ങളാണ് സ്റ്റിമാച്ചിനു കീഴിൽ ഇന്ത്യ കളിച്ചത്. ഒരു ജയവും നാലു സമനിലയും ആറു തോൽവിയുമാണ് അക്കൗണ്ടിലുള്ളത്. യുവതാരങ്ങളെവെച്ച് പുതിയ ടീമിനെ വാർത്തെടുക്കാനുള്ള സ്റ്റിമാച്ചിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ടീം. ഒമാനെതിരേ ടീമിൽ യുവതാരങ്ങൾക്ക് പ്രധാന്യം കിട്ടും. സുനിൽ ഛേത്രിയുടെ അഭാവത്തിൽ പുതിയ മുന്നേറ്റനിരയും പുതുമുഖങ്ങൾക്ക് ഭൂരിപക്ഷമുള്ള മധ്യ-പ്രതിരോധനിരകളും മികച്ച രീതിയിൽ കളിച്ചാൽ സ്റ്റിമാച്ചിന് മുന്നോട്ടുപോകാൻ കഴിയും. 4-2-3-1 ശൈലിയിലാണ് ടീം കളിക്കുന്നതെങ്കിൽ മൻവീർ സിങ്ങാകും ഏക സ്ട്രൈക്കർ. മിഡ്ഫീൽഡിൽ റൗളിൻ ബോർഗെസ്, അനിരുദ്ധ ഥാപ്പ, അപുയ എന്നിവരാകും കളിക്കുന്നത്. വിങ്ങർമാരായ ലാലിയൻ സുല ചാങ്തേയും ആഷിഖ് കുരുണിയനും ഇറങ്ങും. പ്രതിരോധത്തിൽ നായകൻ സന്ദേശ് ജിംഗാനും പ്രീതം കോട്ടാലുമാകും സെൻട്രൽ ഡിഫൻസിൽ. വിങ് ബാക്കുകളായി അശുതോഷ് മേത്തയും ആകാശ് മിശ്രയും ഇറങ്ങാനാണ് സാധ്യത. ഗുർപ്രീത് സിങ് സാന്ധുവും അമരീന്ദർ സിങ്ങും ഗോൾ കീപ്പർമാരായി ഇരുപകുതികളിലും കളിക്കും. ഫിഫ റാങ്കിങ്ങിൽ 81-ാം സ്ഥാനത്തുള്ള ഒമാൻ കരുത്തരാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഞ്ചിൽ നാലു മത്സരങ്ങളും ടീം ജയിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണ് ടീമിനുള്ളത്. Content Highlights: FIFA Football Friendly India Vs Oman


from mathrubhumi.latestnews.rssfeed https://ift.tt/3skSORd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages