പരിക്കേറ്റ ശ്രേയസിന് ആറാഴ്ച വിശ്രമം; പരമ്പര നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

പരിക്കേറ്റ ശ്രേയസിന് ആറാഴ്ച വിശ്രമം; പരമ്പര നഷ്ടം

പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിനിടെ പരിക്കേറ്റ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകില്ല. ഐ.പി.എലിന്റെ തുടക്കത്തിലെ മത്സരങ്ങളും നഷ്ടപ്പെട്ടേക്കും. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ എട്ടാം ഓവറിൽ ജോണി ബെയർസ്റ്റോയുടെ ഷോട്ട് തടയാനായി ഡൈവ് ചെയ്തപ്പോഴാണ് ശ്രേയസിന്റെ ചുമലിന് പരിക്കേറ്റത്. തുടർന്ന് ഫീൽഡ് ചെയ്തില്ല. ഒന്നാം ഏകദിനത്തിൽ ബാറ്റുചെയ്യുന്നതിനിടെ ഇന്ത്യയുടെ ഓപ്പണർ രോഹിത് ശർമയ്ക്കും പരിക്കേറ്റിരുന്നു. ഇതോടെ വെള്ളിയാഴ്ച രണ്ടാം ഏകദിനത്തിനുള്ള ടീമിൽ മാറ്റങ്ങളുണ്ടാകും. വ്യാഴാഴ്ച ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമേ രോഹിതിന്റെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കൂ. രോഹിതിന് കളിക്കാൻ കഴിയാതെവന്നാൽ ഓപ്പണർ സ്ഥാനത്തേക്ക് കെ.എൽ. രാഹുലിനെ കൊണ്ടുവന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ മധ്യനിരയിൽ ഇറക്കാനാണ് കൂടുതൽ സാധ്യത. ഓപ്പണിങ്ങിലേക്ക് ശുഭ്മാൻ ഗില്ലിനെയും പരിഗണിച്ചേക്കും. ശ്രേയസിന് പകരം സൂര്യകുമാർ യാദവിനാകും പ്രധാന പരിഗണന. ഐ.പി.എലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാണ് ശ്രേയസ്. കാര്യമുള്ള പരിക്ക് ആയതിനാൽ കുറഞ്ഞത് ആറാഴ്ചയോളം വിശ്രമം വേണ്ടിവരും. ഐ.പി.എൽ. ടൂർണമെന്റ് ഏപ്രിൽ ഒമ്പതിന് തുടങ്ങും. Content Highlights: Shreyas Iyer out of England ODIs likely to miss IPL first half too


from mathrubhumi.latestnews.rssfeed https://ift.tt/31gqymK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages