രോഹിത്തിനൊപ്പം രാഹുലോ ധവാനോ? ഉത്തരവുമായി കോലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 11, 2021

രോഹിത്തിനൊപ്പം രാഹുലോ ധവാനോ? ഉത്തരവുമായി കോലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണിങ് ജോടികളുടെ കാര്യത്തിലെ അവ്യക്തത നീക്കി ക്യാപ്റ്റൻ വിരാട് കോലി. രോഹിത് ശർമയ്ക്കൊപ്പം കെ.എൽ രാഹുൽ, ശിഖർ ധവാൻ എന്നിവരിൽ ആര് ഓപ്പൺ ചെയ്യും എന്നായിരുന്നു പൊതുവെയുള്ള സംശയം. ഇക്കാര്യത്തിലാണ് കോലി സ്ഥിരീകരണം നൽകിയിരിക്കുന്നത്. രോഹിത്തിനൊപ്പം കെ.എൽ രാഹുലാകും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്ന് കോലി വ്യക്തമാക്കി. രോഹിത്, രാഹുൽ എന്നിവരിൽ ഒരാൾക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചാൽ ആ സ്ഥാനത്ത് ധവാൻ എത്തുമെന്നും കോലി പറഞ്ഞു. നിലവിൽ ശിഖർ ഇന്ത്യയുടെ മൂന്നാം ഓപ്പണറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ വർഷം നാട്ടിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഫേവറിറ്റുകൾ ഇന്ത്യയല്ലെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടാണ് കിരീട ഫേവറിറ്റുകൾ എന്ന് വ്യക്തമാക്കിയ കോലി അവരാണ് ഏറ്റവും അപകടകാരികളെന്നും ചൂണ്ടിക്കാട്ടി. Content Highlights: Virat Kohli confirms India s openers for first T20 against England


from mathrubhumi.latestnews.rssfeed https://ift.tt/3rAseD7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages