ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇൻഡക്സ് റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്ത ഉദ്ധരിച്ചാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധി ഈ അഭിപ്രായം പങ്കുവച്ചത്. ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ രാജ്യത്തിലേക്ക് ഇന്ത്യയെ തരംതാഴ്ത്തിയ സ്വീഡനിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനാധിപത്യ ഇൻഡക്സ് റിപ്പോർട്ടിനെക്കുറിച്ച് വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. എൻജിഒ ആയ ഫ്രീഡം ഹൗസിന്റെ മറ്റൊരു റിപ്പോർട്ടിൽ ഇന്ത്യയെ സ്വതന്ത്ര രാജ്യത്തിൽ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യമായി തരംതാഴ്ത്തിയിരുന്നു. 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയിൽ രാഷ്ട്രീയ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതായെന്നും റിപോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിനെതിരേ ഇന്ത്യ ശക്തമായി വിയോജിച്ചിരുന്നു. Content Highlights: India No Longer Democratic Country: Rahul Gandhi Tweets Swedish Report
from mathrubhumi.latestnews.rssfeed https://ift.tt/3eqAyBI
via
IFTTT
No comments:
Post a Comment