ഇന്ത്യ-ഇംഗ്ലണ്ട് ടിട്വന്റി നിയന്ത്രിക്കാന്‍ അനന്തപത്മനാഭന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 11, 2021

ഇന്ത്യ-ഇംഗ്ലണ്ട് ടിട്വന്റി നിയന്ത്രിക്കാന്‍ അനന്തപത്മനാഭന്‍

ഇന്ത്യ കണ്ടതിൽ വച്ച് മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായിട്ടും ഇന്ത്യൻ കുപ്പായമണിയാൻ ഭാഗ്യമില്ലാതെ പോയ മുൻ കേരള രഞ്ജി നായകൻ കെ.എൻ. അനന്തപത്മനാഭൻ അമ്പയറിങ്ങിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടിട്വന്റിമത്സരത്തിൽ ഫീൽഡ് അമ്പയറായിക്കൊണ്ടാണ് അനന്തന്റെ അരങ്ങേറ്റം. ഐ.സി.സി. എലൈറ്റ് പാനലിൽ ഇടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ അമ്പയറാണ് അനന്തൻ. ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്ന നാലാമത്തെ മലയാളിയും. ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ.രാഘവൻ, എസ്.ദണ്ഡപാണി എന്നിവരാണ് മറ്റുള്ളവർ. നിരവധി ഐ.പി.എൽ, ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുളള അനന്തനാണ് കഴിഞ്ഞ വർഷത്തെ രഞ്ജി ഫൈനൽ നിയന്ത്രിച്ചത്. 2007ലാണ് ബി.സി.സി.യുടെ അമ്പയറിങ് പാനലിൽ ഇടം നേടുന്നത്. ഇതുവരെയായി 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 61 ടിട്വന്റി മത്സരങ്ങളും നിയന്ത്രിച്ചു. കേരളത്തിനുവേണ്ടി നൂറ് ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ച ഏക കളിക്കാരനായ അനന്തൻ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടിയും ഇന്ത്യ എയ്ക്കുവേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. 2005-06 സീസണിൽ ദേശീയ ജൂനിയർ ടീം സെലക്ടറായും പ്രവർത്തിച്ചു. 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന 2891 റൺസും 344 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് മികച്ച ഓൾറൗണ്ടർ കൂടിയായ അനന്തൻ. അഞ്ച് തവണ ഒരു മത്സരത്തിൽ പത്ത് വിക്കറ്റും 25 തവണ ഒരു ഇന്നിങ്സിൽ അഞ്ച് വിക്കറ്റും നേടി. രഞ്ജിയിൽ ഒരു ഇരട്ട സെഞ്ചുറിയും സ്വന്തമാണ്. 2002ലാണ് വിരമിച്ചത്. Content Highlights:KN Ananthapadmanabhan to officiate his first International match India England T20


from mathrubhumi.latestnews.rssfeed https://ift.tt/3t3XvyG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages