തിരുവനന്തപുരം: കേരള കോൺഗ്രസിനായി ഇനിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമോയെന്ന് സി.പി.ഐ. സംസ്ഥാന നേതൃയോഗം തീരുമാനിക്കും. കാഞ്ഞിരപ്പള്ളി ജോസിന് നൽകുമ്പോൾ ചങ്ങനാശ്ശേരി തിരിച്ചുവേണമെന്നതാണ് കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാട്. ഇതിൽ വിട്ടുവീഴ്ച വേണോയെന്ന കാര്യമാണ് നേതൃയോഗം പരിശോധിക്കുക. ജോസ് കെ. മാണിക്കുവേണ്ടി സി.പി.എം. നേതാക്കൾ വിലപേശുന്നുവെന്ന തോന്നലാണ് സി.പി.ഐ.ക്കുള്ളത്. 12 സീറ്റ് ഇതിനകം കേരളകോൺഗ്രസിന് നൽകിയിട്ടുണ്ട്. സ്ഥാനാർഥിനിർണയത്തിന്റെ അന്തിമഘട്ടത്തിലേക്ക് സി.പി.ഐ. കടക്കുകയാണ്. ചൊവ്വാഴ്ച സംസ്ഥാന എക്സിക്യുട്ടീവ്-കൗൺസിൽ യോഗങ്ങൾ ജില്ലകളിൽനിന്നുള്ള സ്ഥാനാർഥികളുടെ നിർദേശപ്പട്ടിക പരിശോധിക്കും. നാദാപുരത്ത് ഇ.കെ. വിജയന് തുടരാൻ മാനദണ്ഡങ്ങൾ തടസ്സമല്ലെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ, എ.ഐ.വൈ.എഫ്. സംസ്ഥാന ജോ. സെക്രട്ടറി പി. ഗവാസിനെ പരിഗണിക്കണമെന്ന നിർദേശവും വന്നു. നെടുമങ്ങാട് (ജി.ആർ. അനിൽ, പാട്ടത്തിൽ ഷെരീഫ്), ചേർത്തല(പി. പ്രസാദ്, ജി. കൃഷ്ണപ്രസാദ്, എൻ.എസ്. ശിവപ്രസാദ്), ഹരിപ്പാട് (എൻ. ശ്രീകുമാർ, എ. ഷാജഹാൻ, വി. മോഹൻദാസ്), പുനലൂർ(പി.എസ്.സുപാൽ), ചടയമംഗലം(മുസ്തഫ), പറവൂർ (എം.ടി. നിക്സൻ, ടി.സി. സൻജിത്, കെ.ബി. അറുമുഖൻ) എന്നിങ്ങനെയാണ് മറ്റ് പ്രധാന സ്ഥാനാർഥിനിർദേശങ്ങൾ. Content Highlights:Assembly Election 2021 Seat allocation: CPI criticises CPM
from mathrubhumi.latestnews.rssfeed https://ift.tt/3qr34Fz
via
IFTTT
No comments:
Post a Comment