കേറ്റാണ് എന്നെ കരയിച്ചത്; വ്യക്തിഹത്യയുടെ തുടക്കമായിരുന്നു അത് - മേഗന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 8, 2021

കേറ്റാണ് എന്നെ കരയിച്ചത്; വ്യക്തിഹത്യയുടെ തുടക്കമായിരുന്നു അത് - മേഗന്‍

ലോസ് ആഞ്ജലിസ്: ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരിയെ വിവാഹം ചെയ്ത് ബക്കിങാം കൊട്ടാരത്തിലെത്തിയതുമുതൽ അവഗണനയും മാനസികപീഡനവുമാണ് നേരിട്ടതെന്ന് നടിയും നിർമാതാവുമായ മേഗൻ മെർക്കലിന്റെ വെളിപ്പെടുത്തൽ. കൊട്ടാരത്തിലുള്ളവർ വംശീയമായി അധിക്ഷേപിച്ചു. താൻ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുവെന്നും മേഗൻ പറയുന്നു. ഹാരിയുടെ സഹോദരൻ വില്ല്യമിന്റെ ഭാര്യ കേറ്റ് മിഡിൽട്ടണിനെതിരേയും മേഗൻ ആരോപണങ്ങൾ ഉന്നയിച്ചു. വിവാഹത്തിനു ദിവസങ്ങൾക്കുമുമ്പ് വില്യമിന്റെ ഭാര്യ കേറ്റ് മിഡിൽട്ടണെ താൻ കരയിപ്പിച്ചുവെന്ന തരത്തിൽ മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റെന്ന് മേഗൻ പറഞ്ഞു. കൊട്ടാരത്തിലെ എല്ലാവർക്കും അതറിയാം. കേറ്റ്, എന്നെയാണ് കരയിച്ചത്. പിന്നീടവർ മാപ്പുചോദിച്ചു. വ്യക്തിഹത്യയുടെ തുടക്കമായിരുന്നു അത്. 94-കാരിയായ രാജ്ഞിയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അവരെ ഏറെ ബഹുമാനിച്ചിരുന്നു. - മേഗൻ പറഞ്ഞു. കൊട്ടാരം വിട്ടതിൽ കുറ്റബോധമില്ല. ഞങ്ങളെയോർത്ത് ഞാനഭിമാനിക്കുന്നു. ഏറ്റവും മോശം സമയത്താണ് അവൾ, ആർച്ചിക്ക് ജന്മം നൽകിയത്. കരഞ്ഞുകൊണ്ട് കുഞ്ഞിന് പാലുകൊടുക്കുന്ന മേഗനെയാണ് എന്നും ഞാൻ കണ്ടത്. ഞങ്ങൾക്കുവേണ്ടിയാണ് കൊട്ടാരം വിട്ടത്. - ഹാരി പറഞ്ഞു. Content Highlights:Meghan Markle says contemplated suicide, alleges royal racism, against Kate Middleton


from mathrubhumi.latestnews.rssfeed https://ift.tt/30qwDwE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages