കൊച്ചി:കേരളത്തിൽ നിന്ന് പോയ നൂറ് കണക്കിന് ടൂറിസ്റ്റ് ബസുകൾ ഉത്തരേന്ത്യയിൽ കുടങ്ങുക്കിടക്കുന്നു. ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലേക്ക് പോയ ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്കെടുത്ത ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. കോവിഡ് കാലം മുതലാണ് അതിഥിതൊഴിലാളികൾ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുത്ത് നാടുകളിലേക്ക് മടങ്ങാൻ ആരംഭിച്ചത്. ഒരാളിൽ നിന്ന് അയ്യായിരം- ആറായിരം രൂപയാണ് ഈടാക്കിയിരുന്നത്. ബംഗാൾ,അസംഭാഗങ്ങളിലേക്കാണ് ബസുകൾ പോയിരുന്നത്. അവിടെ നിന്ന് കേരളത്തിലേക്കുള്ളവരെ തിരിച്ചും എത്തിക്കും. ഏജന്റുമാർ മുഖേനയാണ് എല്ലാ പണമിടപാടുകളും. ഇത്തരത്തിൽ ഫെബ്രുവരി 25ന് ബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് പോയ ബസുകളാണ് തിരിച്ചുപോരാൻ പണമില്ലാതെ കുടുങ്ങിക്കിടക്കുന്നത്. കൂടുതൽ ബസുകളും പോയിരിക്കുന്നത് പെരുമ്പാവൂരിൽ നിന്നാണ്. ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ കേരളത്തിലേക്ക് മടങ്ങൂവെന്നാണ് തൊഴിലാളികളുടെ നിലപാട്. തിരിച്ചുവരാൻ ആളില്ലാതായതോടെ ഏജന്റുമാരും കയ്യൊഴിഞ്ഞു. ഇതോടെ ഡീസലടിക്കാൻ പോലും പണമില്ലാതെ ബസ് ജീവനക്കാർവലഞ്ഞിരിക്കുകയാണ്. സംഘടനകളുടെ സഹായത്തോടെ ചുരുക്കം ചില ബസുകൾ അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്. Content Highlight: kerala Buses stranded in Northern India
from mathrubhumi.latestnews.rssfeed https://ift.tt/2O6UnU0
via
IFTTT
No comments:
Post a Comment