ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 3, 2021

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇടംനേടി. ഇംഗ്ലണ്ട് നിരയിൽ ജോഫ്ര ആർച്ചർക്കും സ്റ്റുവർട്ട് ബ്രോഡിനും പകരം ഡാൻ ലോറൻസും ഡോം ബെസ്സും ഇടംനേടി. എന്തൊക്കെ പരാതികളുണ്ടെങ്കിലും പിച്ചിന്റെ കാര്യത്തിലും വലിയ വിട്ടുവീഴ്ചയുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. മൂന്നാം ടെസ്റ്റിന് സമാനമായ പിച്ചാണിതെന്ന് ബുധാഴ്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് പ്രതികരിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള പോരാട്ടമാണിത്. ഈ ടെസ്റ്റ് ജയിച്ചാലും സമനിലയായാലും ഇന്ത്യ ഫൈനലിലെത്തും. ഇംഗ്ലണ്ട് ഫൈനലിൽ എത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. മൊട്ടേരയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ടുദിവസത്തിനകം കളി തീർന്നു. ഇന്ത്യ പത്തു വിക്കറ്റിന് ജയിച്ചു. വീണ 30 വിക്കറ്റുകളിൽ 28 എണ്ണം സ്പിന്നർമാർക്കായിരുന്നു. സ്പിന്നിന് അനുകൂലമായ വിക്കറ്റ് ഒരുക്കി ഇന്ത്യ ഇംഗ്ലണ്ടിനെ കുഴിയിൽ വീഴ്ത്തുകയായിരുന്നെന്ന് ഒരു സംഘം വാദിച്ചു. എന്നാൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ പോരായ്മയാണിതെന്ന് മറ്റൊരു സംഘം പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ കോലി ഇത്തരം വിമർശനങ്ങളെ തീർത്തും അവഗണിക്കുന്നു. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ രണ്ടുദിവസത്തിൽ കളി തീർന്നാൽ ആരും പരാതിപ്പെടാറില്ലെന്നും ഇന്ത്യ ജയിക്കുമ്പോൾ മാത്രം എതിർവാദം ഉന്നയിക്കുന്നതിൽ കാര്യമില്ലെന്നുമാണ് കോലിയുടെ വാദം. സ്പിൻ ട്രാക്കുകൾ ഇംഗ്ലണ്ട് എന്തുകൊണ്ട് അനുകൂലമായി ഉപയോഗിച്ചുകൂടാ എന്നും ചോദ്യമുണ്ട്. ആദ്യ മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യ നേടിയ 60 വിക്കറ്റുകളിൽ 49 എണ്ണവും നേടിയത് സ്പിന്നർമാരാണ്. ഇന്ത്യയുടെ ഗെയിം പ്ലാൻതന്നെ അതായിരുന്നു. അതുകൊണ്ട് നാലാം ടെസ്റ്റിലും വലിയ വ്യത്യാസം പ്രതീക്ഷിക്കുന്നില്ല. കളി അൽപംകൂടി നീണ്ടാൽ നല്ലത് എന്നുമാത്രം. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs England 4th Test Day 1 Live Score


from mathrubhumi.latestnews.rssfeed https://ift.tt/3uNIQtf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages