കല്പറ്റ: സി.പി.എം. പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇ.എ. ശങ്കരൻ സി.പി.എമ്മിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. സി.പി.എം. നേതൃത്വത്തിലുള്ള ആദിവാസി അധികാർ രാഷ്ട്രീയമഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റായ ശങ്കരൻ സി.പി.എം. പുല്പള്ളി ഏരിയാ കമ്മിറ്റി അംഗമാണ്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി ബത്തേരിയിൽ മത്സരിപ്പിക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ ഉറപ്പുനൽകിയതിനാലാണ് താൻ സി.പി.എം. വിട്ടതെന്ന് ഇ.എ. ശങ്കരൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ പോസ്റ്റിട്ടത് താനല്ലെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. ഇ.എ. ശങ്കരനെ പാർട്ടിയിൽനിന്ന് പുറത്താക്കി കല്പറ്റ : സി.പി.എം. പുല്പള്ളി ഏരിയാകമ്മിറ്റി അംഗമായ ഇ.എ. ശങ്കരനെ പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാകമ്മിറ്റി അറിയിച്ചു. നേരത്തേ കോൺഗ്രസിൽനിന്ന് രാജിവെച്ചാണ് ശങ്കരൻ സി.പി.എമ്മിനൊപ്പം ചേർന്നത്. കുറഞ്ഞവർഷങ്ങൾക്കുള്ളിൽ നിരവധി അവസരങ്ങളും സ്ഥാനങ്ങളുമാണ് ശങ്കരന് നൽകിയത്. അവസരവാദരാഷ്ട്രീയവും സ്ഥാനമോഹവും വെച്ചുപുലർത്തിയ വഞ്ചനയാണ് ശങ്കരനിൽ നിന്ന് ഉണ്ടായതെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3kIRUuA
via
IFTTT
No comments:
Post a Comment