കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 3, 2021

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്

കൊച്ചി; സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു നടൻ ഫഹദ് ഫാസിലിന് പരിക്ക്. പുതിയ ചിത്രമായ മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിനിമ ചിത്രീകരണത്തിനു വേണ്ടി താൽക്കാലികമായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. ഉടൻ തന്നെ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ ഫഹദിന്റെ മൂക്കിനാണ് പരുക്കേറ്റത്. ചെറിയ വേദനകൾ മാറ്റി നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്. നടനോട് കുറച്ച് ദിവസം വിശ്രമിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാതാവ്. കോവിഡ് ലോക്ക്ഡൗണിനിടയിൽ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. Content Highlights:Fahadh Faasil injured on the sets of Malayankunju


from mathrubhumi.latestnews.rssfeed https://ift.tt/3c3ETI4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages