പാലക്കാട്: ശബരിമല വിഷയം ഉയർത്തിക്കൊണ്ട് ബിജെപിക്കോ യുഡിഎഫിനോ ഭക്തരുടെ വോട്ട് കിട്ടില്ലെന്ന് മന്ത്രി എകെ ബാലൻ. ശബരിമല വോട്ടാകില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വ്യക്തമായതാണെന്നും എകെ ബാലൻ പ്രതികരിച്ചു. ബിജെപിയെ ജയിപ്പിക്കാൻ കോൺഗ്രസ് എങ്ങനെയാണ് ഗൂഢാലോചന നടത്തുന്നത് എന്നതിന്റെ തെളിവുകളാണ് പാലക്കാടും മലമ്പുഴയിലുമുള്ളത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. തുടർഭരണം നേടുമെന്ന സർവേഫലങ്ങൾ കണ്ട് പ്രതിപക്ഷം പിടയുന്നു. പ്രമുഖ മാധ്യമങ്ങളെ ഇടതുപക്ഷം ചാക്കിട്ടുപിടിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മനോവ്യാപാരം എത്രത്തോളം അധഃപതിച്ചുവെന്നതിന്റെ തെളിവാണ് ഈ പിടയൽ. പാലക്കാട് 12 സീറ്റിലും എൽഡിഎഫ് വിജയിക്കും. സംസ്ഥാനത്ത് നൂറിൽ കുറയാത്ത സീറ്റിൽ എൽഡിഎഫ് വിജയിക്കുമെന്നും എകെ ബാലൻ പ്രതികരിച്ചു. Content Highlights:AK Balan Kerala Assembly Election 2021 LDF UDF
from mathrubhumi.latestnews.rssfeed https://ift.tt/3r8mjUF
via
IFTTT
No comments:
Post a Comment