വർക്കല: വർക്കലയിലെ ഹെലിപ്പാഡിനു സമീപമുള്ള റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചുവന്ന തമിഴ്നാട് സ്വദേശിനിയായ എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു. തൂത്തുക്കുടി ദിണ്ടിഗൽ കരിക്കാളി സേവഗൗണ്ടച്ചിപ്പടി 24-ൽ മഹേഷ് കണ്ണന്റെ മകളും കോയമ്പത്തൂർ നെഹ്റു എയ്റോനോട്ടിക് എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയുമായ ദഷ്രിത(21)യാണ് മരിച്ചത്. നാല് ആൺകുട്ടികളും ദഷ്രിതയടക്കം നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. എല്ലാവരും എയ്റോനോട്ടിക് എൻജിനീയറിങ് വിദ്യാർഥികളാണ്. തിങ്കളാഴ്ച പുലർച്ചെ ദഷ്രിതയ്ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 20-നാണ് ദഷ്രിതയും ഒരു ആൺകുട്ടിയും റിസോർട്ടിലെത്തിയത്. മറ്റുള്ളവർ 17 മുതൽ റിസോർട്ടിൽ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. ബർത്ത് ഡേ പാർട്ടിക്കായി എത്തിയെന്നാണ് ഇവർ പോലീസിനു മൊഴിനൽകിയിട്ടുള്ളത്. സംഭവത്തെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് നിരീക്ഷണത്തിലാക്കി. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവർ നൽകിയ മൊഴികളും പോലീസ് പരിശോധിക്കുന്നുണ്ട്. ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുഡിൻ, റൂറൽ എസ്.പി. പി.കെ.മധു, വർക്കല ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. ദഷ്രിതയുടെ മാതാപിതാക്കളെ പോലീസ് വിവരമറിയിച്ചു. അവർ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കും. ചൊവ്വാഴ്ച ഫൊറൻസിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനയയ്ക്കും. ഇവർ താമസിച്ചിരുന്ന റിസോർട്ടിലെ മുറികൾ സീൽചെയ്ത് പോലീസ് നിരീക്ഷണത്തിലാക്കി. Content Highlights:tamilnadu native college student died in varakala resort police investigation is going on
from mathrubhumi.latestnews.rssfeed https://ift.tt/318C4jX
via
IFTTT
No comments:
Post a Comment