ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സി.പി.എം- ബി.ജെ.പി. ഡീൽ എന്ന ആർ.ബാലശങ്കറിന്റെ ആരോപണം തള്ളി ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാർഥി സജി ചെറിയാൻ. തുടർ ഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഒരു ഡീലിന്റേയും ആവശ്യമില്ല. ചെങ്ങന്നൂരിൽ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്നും ബാലശങ്കറിന്റെ ആരോപണം ബിജെപിയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹംമാതൃഭൂമി ന്യൂസിനോട്പറഞ്ഞു. 2016ലെയും 18ലേയും തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണോ ബാലശങ്കർ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. 2016ൽ ബിജെപിയും യു.ഡി.എഫും തമ്മിൽ രണ്ടായിരം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു. 2018 വരുമ്പോൾ ഏതാണ്ട് 5000 വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു. വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും. ഇങ്ങനെ ഒരു മണ്ഡലത്തിൽ ബി.ജെ.പി. മത്സരിക്കുന്നത് ഞങ്ങളുമായി ധാരണയിലാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല. തിരഞ്ഞെടുപ്പിൽ കൃത്യമായി മൂന്ന് സ്ഥാനാർഥികളും നിരന്നു കഴിഞ്ഞു. മൂന്ന് സ്ഥാനാർഥികളും രാഷ്ടീയമായി പ്രവർത്തിച്ചവരാണ്. ആരെയും കെട്ടിയിറക്കിയതെന്ന അഭിപ്രായമില്ല. ഈ മത്സരത്തിൽ യുഡിഎഫിനെ സഹായിക്കാൻ കൂടിയാണോ ബാലശങ്കറിന്റെ പ്രസ്താവന എന്ന സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. Content Highlights: Saji Cheriyan against R. Balashankar
from mathrubhumi.latestnews.rssfeed https://ift.tt/3qSj5oo
via
IFTTT
No comments:
Post a Comment