പി.സി തോമസ് എന്‍ഡിഎ വിട്ടു; ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസില്‍ ചേരാന്‍ പി.ജെ ജോസഫും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 16, 2021

പി.സി തോമസ് എന്‍ഡിഎ വിട്ടു; ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസില്‍ ചേരാന്‍ പി.ജെ ജോസഫും

കോട്ടയം: പി.സി തോമസ് എൻഡിഎ വിട്ട് യുഡിഎഫിൽ ചേരുന്നു. പിജെ ജോസഫിന്റെ കേരളാകോൺഗ്രസ് വിഭാഗവും പി.സി തോമസിന്റെ കേരളാകോൺഗ്രസ് വിഭാഗവും ഇന്ന് ലയിച്ച് ഒരുപാർട്ടിയാകും കസേര ചിഹ്നത്തിന് പകരം പാർട്ടി സ്ഥാനാർഥികൾക്കായി സൈക്കിൽ ചിഹ്നത്തിനായി അപേക്ഷ നൽകും ലയന സമ്മേളനം ഉണ്ടാകില്ല പകരം കടുത്തുരുത്തിയിൽ ഇന്ന് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.സി തോമസ് പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റ് നൽകാതെ ബിജെപി തഴഞ്ഞതിനെ തുടർന്നാണ് പി.സി തോമസ് എൻഡിഎ വിട്ട് യുഡിഎഫിൽ ചേരുന്നത്. കഴിഞ്ഞ പ്രാവശ്യം നാല് സീറ്റിൽ മത്സരിച്ച കക്ഷിയാണ്. ഇത്തവണ ഒരു സീറ്റും തന്നില്ല. പാലായിൽ മത്സരിക്കണമെന്ന് തന്നെ നിർബന്ധിച്ചിരുന്നു. പക്ഷേ ഇത്തവണ മത്സര രംഗത്തേക്ക് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ടാണോ എന്നറിയില്ല ഒരു സീറ്റ് പോലും തന്നില്ലെന്ന് പി.സി തോമസ് മാത്യൂഭൂമി ന്യൂസിനോട് പറഞ്ഞു. ഇന്നലെ വന്ന ഒരു കക്ഷിക്ക് വരെ സീറ്റ് കൊടുത്തിട്ടുണ്ടെന്നും പി.സി തോമസ് പറഞ്ഞു.പുതിയ പാർട്ടിയിൽ പി.ജെ ജോസഫ് ചെയർമാനും പി.സി തോമസ് വർക്കിങ് ചെയർമാനാകുമെന്നാണ് സൂചന. മോൻസ് ജോസഫായിരിക്കും വൈസ് ചെയർമാൻ Content Highlight; PC Thomas Quit NDA, Likely to Join UDF


from mathrubhumi.latestnews.rssfeed https://ift.tt/313XUW1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages