കൊല്ലത്ത് താരത്തിളക്കത്തോടെ വീണ്ടും എം. മുകേഷ് സ്ഥാനാർഥിയായപ്പോൾ പോരാടി നേടിയ അവസരവുമായാണ് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ എതിരിടാനെത്തിയത്. ഒപ്പം ജെ.എസ്.എസ്. രാജൻ ബാബു വിഭാഗത്തിൽനിന്ന് ഇത്തവണ സീറ്റ് ഏറ്റെടുത്ത ബി.ജെ.പിയുമുണ്ട്. ഇരുമുന്നണികളെയും മാറിമാറി വരിച്ചിട്ടുള്ള മണ്ഡലം 2006 മുതൽ ഇടത്തേക്കുചേർന്നാണ് നിൽപ്പ്. രണ്ടുതവണ ജനപ്രതിനിധിയായ മുൻമന്ത്രി പി.കെ. ഗുരുദാസനെ പിന്തുടർന്നാണ് 2016-ൽ എം. മുകേഷ് കൊല്ലത്തിന്റെ സമ്മതി നേടിയത്. നടനും ജനപ്രതിനിധിയും നടനെന്ന നിലയിലെ തിരക്കുകൾ കാരണം മണ്ഡലത്തിൽ കാണാൻകിട്ടുന്നില്ലെന്ന ആരോപണമാണ് കഴിഞ്ഞ അഞ്ചുവർഷവും മുകേഷിനെതിരേ എതിർപക്ഷക്കാർ ഉയർത്തിയത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ സമഗ്രരേഖ പ്രസിദ്ധീകരിച്ചാണ് മുകേഷ് ഇതിനെ നേരിട്ടത്. ഷൂട്ടിങ്ങിന്റെ പേരിൽ നിയമസഭാ സമ്മളനങ്ങളിൽനിന്ന് വിട്ടുനിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആദ്യം സീറ്റുറപ്പാക്കിയ സ്ഥാനാർഥിയെന്ന നിലയിൽ പ്രചാരണത്തിൽ മുന്നേറാനും മുകേഷിന് കഴിഞ്ഞു. സ്ത്രീശക്തിയുടെ പ്രതീകം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റെന്ന പദവിയിൽ നിന്നാണ് ജില്ലയിലെ രണ്ടാമത്തെ വനിതാ ഡി.സി.സി. പ്രസിഡന്റായി ബിന്ദുകൃഷ്ണ നിയമിതയായത്. വെല്ലുവിളികളെ നേരിട്ട് നാലുവർഷം കൊണ്ട് പാർട്ടി സംഘടനാസംവിധാനത്തെ കൈപ്പിടിയിലൊതുക്കാൻ അവർക്ക് കഴിഞ്ഞു. തുണയായി നിന്ന മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നാണ് ബിന്ദുകൃഷ്ണ പ്രചാരണമാരംഭിച്ചത്. കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ ബിന്ദുകൃഷ്ണ 2011-ൽ ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലും 2014-ൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. അനിശ്ചിതത്വം, ഒടുവിൽ പഴയ പോരാളി കഴിഞ്ഞതവണ ജെ.എസ്.എസ്.(രാജൻബാബു വിഭാഗം) മത്സരിച്ച സീറ്റ് ഏറ്റെടുത്താണ് ഇത്തവണ ബി.ജെ.പി. ജനവിധിതേടുന്നത്. രാഷ്ട്രീയബന്ധമില്ലാത്ത ചില പ്രമുഖർ മത്സരിക്കാനെത്തുമെന്നായിരുന്നു ആദ്യവാർത്ത. എന്നാൽ നറുക്കുവീണത് ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാനസമിതിയംഗവുമായ എം. സുനിലിന്. യുവമോർച്ചയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയും ബി.ജെ.പി.യുടെ ദക്ഷിണമേഖലാ ജനറൽസെക്രട്ടറിയുമായിരുന്നു. കഴിഞ്ഞതവണ ചവറയിൽ സ്ഥാനാർഥിയായിരുന്നു. കൊല്ലം നിയമസഭ 2016 എൽ.ഡി.എഫ്. 63103 യു.ഡി.എഫ്. 45492 എൻ.ഡി.എ. 17409 ഭൂരിപക്ഷം 17611 ലോക്സഭ 2019 യു.ഡി.എഫ്. 68748 എൽ.ഡി.എഫ്. 44203 എൻ.ഡി.എ. 12871 ഭൂരിപക്ഷം 24545 തദ്ദേശം 2020 എൽ.ഡി.എഫ്. 50947 യു.ഡി.എഫ്. 35115 എൻ.ഡി.എ. 31245 ഭൂരിപക്ഷം 15832 content highlights:kollam assembly constituency
from mathrubhumi.latestnews.rssfeed https://ift.tt/3eZZdgx
via
IFTTT
No comments:
Post a Comment