കൊല്ലം : ജെ. ചിഞ്ചു റാണിയെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ തീരുമാനമെടുത്തതോടെചടയമംഗലത്ത് സിപിഐയിൽ വിഭാഗീയത രൂക്ഷം. സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് ഒരു വിഭാഗം സിപിഐ പ്രവർത്തകരുടെ നീക്കം.പ്രാദേശിക നേതാവായ എ. മുസ്തഫയെ മറികടന്നാണ് വനിതാ പ്രതിനിധിയെന്ന നിലയിൽ ചിഞ്ചു റാണിയെമത്സരിപ്പിക്കുന്നത്. ഇതാണ് വിഭാഗീയതയ്ക്ക് ഇടയാക്കിയത്. സിപിഐയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ജെ. ചിഞ്ചുറാണിയെ എതിർക്കുന്നവരുടെ കൺവെൻഷൻ ഇന്ന് വൈകിട്ട് ചടയമംഗലത്ത് ചേരും. ഇവിടെ വെച്ച് മുസ്തഫയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കും. വിമതരുടെ ഈ നീക്കം ചർച്ചയിലൂടെ പരിഹരിക്കാനാണ് സിപിഐയുടെ ശ്രമം. Content Highlight: Rift in CPI Chadayamagalam
from mathrubhumi.latestnews.rssfeed https://ift.tt/3thgN3z
via
IFTTT
No comments:
Post a Comment