ഉമ്മന്‍ചാണ്ടി എന്നും തന്റെ രക്ഷകന്‍; തൃപ്പൂണിത്തറ തിരിച്ചുപിടിക്കുമെന്ന് കെ. ബാബു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 13, 2021

ഉമ്മന്‍ചാണ്ടി എന്നും തന്റെ രക്ഷകന്‍; തൃപ്പൂണിത്തറ തിരിച്ചുപിടിക്കുമെന്ന് കെ. ബാബു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ തൃപ്പൂണിത്തുറ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയായി തീരുമാനിച്ച കെ ബാബു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് തൃപ്പൂണിത്തുറയിൽ മത്സരിക്കുന്ന വിവരം പാർട്ടി നേതൃത്വം തന്നെ വിളിച്ചറിയിച്ചതെന്നും ബാബു മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ഉമ്മൻ ചാണ്ടി എന്നും തന്റെ രക്ഷകനാണെന്നും ബാബു പറഞ്ഞു. എ.കെ ആന്റണി, വയലാർ രവി തുടങ്ങിയ നേതാക്കൾക്കൊപ്പം വളരെ ചെറുപ്പംമുതൽ പ്രവർത്തിച്ച നേതാവാണ് അദ്ദേഹമെന്നും ബാബു വ്യക്തമാക്കി. കോൺഗ്രസിന്റെ ആദ്യഘട്ട സാധ്യതാ സ്ഥാനാർഥി പട്ടികയിൽ ബാബുവിന്റെ പേരുണ്ടായിരുന്നില്ല. ഉമ്മൻചാണ്ടിയുടെ സമ്മർദ്ദത്താലാണ് ഒടുവിൽ ബാബുവിനെ സ്ഥാനാർഥിയായി പരിഗണിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം ഇത്തവണ വലിയ ചർച്ചയാകും. ഈശ്വര വിശ്വാസികളുടെ കേന്ദ്രമാണ് തൃപ്പൂണിത്തുറ. ശബരിമല വിശ്വാസികളെ അങ്ങേയറ്റം അവഹേളിക്കുന്ന നിലപാടാണ്മണ്ഡലത്തിലെ എംഎൽഎയായഎം സ്വരാജ് സ്വീകരിച്ചത്. ഇതിനെതിരേ പ്രതികരിക്കാൻ കാത്തുനിൽക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ മണ്ഡലത്തിലുണ്ട്. വിശ്വാസികളുടെ പിന്തുണ കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ തന്നെ മനപൂർവം അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം ഇടതുമുന്നണി നടത്തി. ഇത് ഏറെ മാനസിക പ്രയാസമുണ്ടാക്കി. ഒരു മാറ്റമാണ് തൃപ്പൂണിത്തുറയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. മണ്ഡലത്തിൽ നിർദേശിക്കപ്പെട്ട ചില പേരുകൾ അതിന് ഉതകുന്നതല്ലെന്ന് ജനങ്ങൾക്കും പർട്ടി പ്രവർത്തകർക്കും ബോധ്യപ്പെട്ടു. അതുകൊണ്ടാണ് പ്രവർത്തകർ തനിക്കുവേണ്ടി പ്രതിഷേധിച്ചത്. ഇത്തരം എതിർപ്പുകൾ സ്വാഭാവികമാണെന്നും ബാബു പറഞ്ഞു. content highlights:Oommen Chandy is always my savior says K Babu


from mathrubhumi.latestnews.rssfeed https://ift.tt/3qKhUqX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages