തിരുവനന്തപുരം: അധ്യയനവർഷം പൂർത്തിയാകാറായിട്ടും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനനടപടികൾ പൂർത്തിയാക്കാനാകാതെ പ്രവേശന പരീക്ഷാ കമ്മിഷണർ. രണ്ട് അലോട്ട്‌മെന്റുകളും രണ്ട് മോപ് അപ്പ് കൗൺസലിങ്ങും സ്ട്രേ വേക്കൻസി ഫില്ലിങ്ങും നടത്തിയിട്ടും പത്ത് സ്വാശ്രയ ആയുർവേദ കോളേജുകളിലായി നൂറോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. യുനാനിയിൽ 36 സീറ്റിലും സിദ്ധയിൽ 17 സീറ്റിലും ആളില്ല. ഒഴിവുകൾ ഈ മാസം നികത്താനായി കോളേജുകൾക്ക് അവസരം നൽകിയിരിക്കുകയാണ്. ഹോമിയോ ഒഴിവുകൾ നികത്താൻ 18-ന് തിരുവനന്തപുരം സർക്കാർ ഹോമിയോ കോളേജിൽ സ്പോട്ട് അഡ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. ലോക്ഡൗൺ മൂലം വിദ്യാർഥികൾക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയാത്തതിനാൽ എല്ലാ സീറ്റിലും മുൻകൂട്ടി പ്രവേശനം നടത്താനാകുമെന്നാണ് മാനേജ്‌മെന്റുകൾ കരുതിയിരുന്നത്.എന്നാൽ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകുയാണെന്ന് മാനേജ്‌മെന്റ് വക്താക്കൾ പറയുന്നു. രണ്ടരമുതൽ മൂന്നുലക്ഷംവരെയാണ് ആയുർവേദത്തിന് വാർഷിക ഫീസ്. ബി.ഫാം പ്രവേശനം നീട്ടി: സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ബി.ഫാം. പ്രവേശനത്തിനുള്ള അവസാനത്തീയതി മാർച്ച് 25 വരെ നീട്ടി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ആവശ്യത്തെത്തുടർന്നാണ് സർക്കാർ തീരുമാനം. സെൻട്രൽ ഗവൺമെന്റ് നോമിനി ക്വാട്ടയിലുള്ള രണ്ടുസീറ്റുകൾക്ക് ഇതുവരെ ആരും പ്രവേശനത്തിനെത്തിയിട്ടില്ല. ഇതേത്തുടർന്ന് ഈ സീറ്റുകൾകൂടി മെറിറ്റ് സീറ്റുകളാക്കി മാറ്റി 2020-21 വർഷത്തെ പ്രവേശനം പൂർത്തിയാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അവസരം നൽകണം : സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരും എന്നാൽ, സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷറുടെ പട്ടികയിൽ ഇല്ലാത്തവരുമായ കുട്ടികൾക്കുകൂടി അവസരം നൽകണം.-പ്രൊഫ. ഇ. കുഞ്ഞിരാമൻ, പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ സെൽഫ് ഫിനാൻസിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ
from mathrubhumi.latestnews.rssfeed https://ift.tt/3cK9Q4F
via
IFTTT
No comments:
Post a Comment