പൊതുവിദ്യാലയങ്ങളിൽ ഒരുലക്ഷത്തിലേറെ വിദ്യാർഥികളുടെ യു.ഐ.ഡി. വിവരങ്ങളില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 16, 2021

പൊതുവിദ്യാലയങ്ങളിൽ ഒരുലക്ഷത്തിലേറെ വിദ്യാർഥികളുടെ യു.ഐ.ഡി. വിവരങ്ങളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 1,13,537 വിദ്യാർഥികളുടെ യു.ഐ.ഡി. (ആധാർ നമ്പർ) വിവരങ്ങൾ ഇനിയും പൊതുവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം. 2019-20 വർഷത്തെ വ്യാജ യു.ഐ.ഡി. കണ്ടെത്താനും കുട്ടികളുടെ എണ്ണം കൃത്യമാക്കാനും ആവശ്യപ്പെട്ട് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ച് ഒരുവർഷമായിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസപ്രവർത്തകർ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ ശരിയായ യു.ഐ.ഡി. നൽകിയാൽ മാത്രമേ വിദ്യാർഥികളുടെ എൻറോൾമെന്റ് കണക്കുകൾ കണ്ടെത്താനാകൂ. തെറ്റായ യു.ഐ.ഡി. നൽകിയ 46,147 വിദ്യാർഥികളുടെ വിവരങ്ങൾ വ്യാജമാണെന്നും 91,860 വിദ്യാർഥികളുടെ യു.ഐ.ഡി. സംശയാസ്പദമാണെന്നും കൈറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ പുതുതായി ചേർന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ വിദ്യാർഥികളുടെ ഈ വ്യാജവിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് ആരോപണം. വിദ്യാർഥികളുടെ യഥാർഥ എൻ‌റോൾമെന്റ് സംബന്ധിച്ച കണക്കുകൾ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആറാം പ്രവൃത്തിദിനത്തിലെ തലയെണ്ണൽ പുനഃസ്ഥാപിക്കണമെന്നും സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3cHnjdq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages