ആഴക്കടൽ മീൻപിടിത്തം: ധാരണാപത്രങ്ങളും സ്ഥലംഅനുവദിച്ചതും റദ്ദാക്കി തലയൂരാന്‍ സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 21, 2021

ആഴക്കടൽ മീൻപിടിത്തം: ധാരണാപത്രങ്ങളും സ്ഥലംഅനുവദിച്ചതും റദ്ദാക്കി തലയൂരാന്‍ സർക്കാർ

തിരുവനന്തപുരം: യു.എസ്. കമ്പനിയായ ഇ.എം.സി.സി.ക്ക് ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട 5000 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയെന്ന പ്രതിപക്ഷ ആരോപണമുണ്ടാക്കിയ വിവാദത്തിൽനിന്നു തലയൂരാൻ സർക്കാർ ശ്രമം. കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്കരണ പാർക്കിന് സ്ഥലംഅനുവദിച്ചതും റദ്ദാക്കിയേക്കും. ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണത്തിനും സാധ്യതയുണ്ട്. ധാരണാപത്രങ്ങൾ ഉണ്ടാക്കിയത് സർക്കാർ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഞായറാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടി എത്തിയതോടെയാണ് സർക്കാരിന്റെ നിലപാട് മാറ്റം. ഇ.എം.സി.സി. മേധാവി അമേരിക്കക്കാരനായ ഡുവൻ ഇ ഗെരൻസർ, മേഴ്സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇ.എം.സി.സി.യുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവർഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. മന്ത്രിമാരെ വ്യവസായനിർദേശങ്ങളുമായി ആരെങ്കിലുംവന്ന് കണ്ടിരിക്കും അതിൽ പ്രത്യേകിച്ച കാര്യമില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിക്കൊണ്ട് പറഞ്ഞത്. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി 400 ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ ഉണ്ടാക്കാൻ ഒപ്പിട്ട ധാരണാപത്രം ഇനിയും സർക്കാരോ, കോർപ്പറേഷനോ പുറത്തുവിട്ടിട്ടില്ല. കെ.എസ്.ഐ.ഡി.സി.യുമായി ഉണ്ടാക്കിയ ധാരണാപത്രവും ഭക്ഷ്യസംസ്കരണ പാർക്കിൽ സ്ഥലം അനുവദിച്ചതിന്റെ രേഖകളും പ്രതിപക്ഷനേതാവ് പുറത്തുവിട്ടിരുന്നു. കമ്പനിമേധാവിയെ കണ്ടെന്ന കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടുമുണ്ട്. ധാരണാപത്രങ്ങൾ റദ്ദാക്കാനും ആവശ്യപ്പെട്ടു. 5000 കോടി കെ.എസ്.ഐ.ഡിയുമായുള്ള ധാരണാപത്ര പ്രകാരം ഇ.എം.സി.സി. മുതൽമുടക്കുമെന്ന് പറയുന്നത് 5000 കോടി ഉദ്ദേശ്യം മത്സ്യബന്ധന ഗവേഷണം, വികസനം, തൊഴിൽ അവസരം 25000 പദ്ധതി തുടങ്ങാനിരുന്നത് 2020 സെപ്റ്റംബർ രണ്ട് 2950 കോടി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ധാരണാപത്രപ്രകാരം 400 ട്രോളറുകളുടെ നിർമാണത്തിന് 2950 കോടിയുടെ കരാർ ട്രോളർ എന്തിനെന്നത് അജ്ഞാതം ചേർത്തല പള്ളിപ്പുറത്ത് സീഫുഡ് സംസ്കരണ ശാല അനുവദിച്ച സ്ഥലം നാലേക്കർ കാലാവധി 30 വർഷം കമ്പനി നൽകേണ്ടത് 5.49 കോടി വാർഷിക പാട്ടം ഏക്കറിന് 100 രൂപ Content Highlights: Deep sea fishing controversy chief minister directed to cancel the mou


from mathrubhumi.latestnews.rssfeed https://ift.tt/2NQUguU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages