ന്യൂഡൽഹി: മെേട്രാമാൻ ഇ. ശ്രീധരൻ ബി.െജ.പി.യിൽ ചേരുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപ്പെട്ടു. ചില സീറ്റുകളിലല്ലാതെ കേരളത്തിൽ ബി.ജെ.പി. പ്രധാന മത്സരകക്ഷിയല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ നില മെച്ചപ്പെടുത്താൻ ബി.ജെ.പി.ക്ക് പ്രയാസമാവുമെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ.ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇ. ശ്രീധരൻ ബി.ജെ.പി.യിൽ ചേരുന്ന വാർത്ത അന്പരപ്പിച്ചു. അദ്ദേഹത്തിന് സാങ്കേതിക പദ്ധതികളിൽ ദീർഘകാല അനുഭവ പരിചയമുണ്ട്, പക്ഷേ, കുഴഞ്ഞുമറിഞ്ഞ ജനാധിപത്യത്തിലെ നയരൂപവത്കരണത്തിലോ അത് നടപ്പിൽവരുത്തുന്നതിലോ ഇല്ല. അത് വേറെ ലോകമാണ് -തരൂർ പറഞ്ഞു. അദ്ദേഹത്തിന് അനുഭവ പരിചയമില്ല. അന്പത്തിമൂന്നാമത്തെ വയസ്സിൽ ഞാൻ രാഷ്ട്രീയത്തിൽ വന്നപ്പോൾ, ചെയ്യേണ്ട പലതും െചയ്യാനാവുന്ന പ്രായത്തിൽ വന്നില്ലല്ലോ എന്നു തോന്നിയിരുന്നു. അപ്പോൾ 88-ാം വയസ്സിൽ വരുന്ന ഒരാളെക്കുറിച്ച് എന്തുപറയാൻ -തരൂർ ചോദിച്ചു. കേരളം വർഷങ്ങളായി ഇടതു, വലതു മുന്നണികളാണ് മാറിമാറി ഭരിക്കുന്നത്. കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് 'ജനങ്ങളുടെ മാനിഫെസ്റ്റോ'യുമായാണ്. 21-ാം നൂറ്റാണ്ടിനെക്കുറിച്ച് കാഴ്ചപ്പാടുള്ള, സ്വയംപര്യാപ്തമാകാനും ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് അവസരമൊരുക്കാനും കഴിയുന്ന കേരളം ആ മാനിഫെസ്റ്റോയിൽ ഉണ്ടാവും. 'സ്പീക്ക് ടു തരൂർ' കാമ്പയിൻ ജനങ്ങൾക്ക് പുതിയ ആശയങ്ങളും പ്രതീക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Sreedharans impact likely to be minimal; BJP not serious contender in Kerala: Shashi Tharoor
from mathrubhumi.latestnews.rssfeed https://ift.tt/3kb6FX1
via
IFTTT
No comments:
Post a Comment