തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചിരുന്ന പൊളിറ്റിക്കൽ സെക്രട്ടറിയടക്കമുള്ള ഏഴുപേരുടെ സേവനം മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമനമായി അംഗീകരിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾക്കായി ഇവർക്ക് സ്ഥിരനിയമനം നൽകാനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു.പി. ദിനേഷ് (പൊളിറ്റിക്കൽ സെക്രട്ടറി, ശമ്പളസ്കെയിൽ 77,400-1,15,200), പ്രഭാകരവർമ (പ്രസ് അഡ്വൈസർ 93,000-1,20,000), പി.എം. മനോജ് (പ്രസ് സെക്രട്ടറി, 77,400-1,15,200), പി.എ. ബഷീർ (പേഴ്‌സണൽ അസിസ്റ്റന്റ്, 35700-75600), ഇ.വി. പ്രിയേഷ് (ക്ലാർക്ക് 22,200-48,000), പി. അഭിജിത് (ഓഫീസ് അസിസ്റ്റന്റ്, 16,500-35,700), പി. ഇസ്മയിൽ (ഷോഫർ 25,200-54,000) എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പ്രസ് സെക്രട്ടറിക്ക് 2019 ജൂൺ മുതലും മറ്റുള്ളവർക്ക് 2016 മുതലും മുൻകാലപ്രാബല്യം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3drizdR
via
IFTTT
No comments:
Post a Comment