തിരുവനന്തപുരം: വെള്ളക്കരത്തിന് അഞ്ചുശതമാനം വീതം വാർഷികവർധന വരുത്താൻ തീരുമാനം. ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും. 20 ശതമാനം വെള്ളക്കരം വർധിപ്പിക്കാനും അഞ്ചുശതമാനം വാർഷികവർധനയ്ക്കുമാണ് ഒരുവർഷംമുമ്പ് പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റി നിർദേശിച്ചിരുന്നത്. ഇതിൽ വാർഷികവർധനയാണ് ഇപ്പോൾ നടപ്പാക്കുന്നത്. അടിസ്ഥാനനിരക്കിൽ അഞ്ചുശതമാനം വർധന വരുത്തിയാണ് ഉത്തരവ്. ജലവിതരണത്തിന് ചെലവാകുന്ന തുകയെങ്കിലും തിരികെ ലഭിക്കണമെന്ന് കമ്മറ്റി നിർദേശിച്ചിരുന്നു. ജലഅതോറിറ്റിക്കുള്ള സർക്കാർസഹായം ഉയർത്തണമെങ്കിൽ വെള്ളക്കരം വർധിപ്പിക്കണമെന്ന് ധനകാര്യവകുപ്പും ആവശ്യപ്പെട്ടിരുന്നു. കോവിഡിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ രണ്ടുശതമാനം അധികവിഭവസമാഹരണത്തിന് കേന്ദ്രസർക്കാരും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം വർധിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമേ വെള്ളക്കരം വർധിപ്പിക്കൂവെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അഞ്ചുവർഷം മുമ്പാണ് ഇതിനുമുമ്പ് വെള്ളക്കരം വർധിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3pysErJ
via
IFTTT
No comments:
Post a Comment