നാട് സേവിക്കാനായി മാത്രം ബി.ജെപി.യിൽ ചേർന്നു - ഇ. ശ്രീധരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 18, 2021

നാട് സേവിക്കാനായി മാത്രം ബി.ജെപി.യിൽ ചേർന്നു - ഇ. ശ്രീധരൻ

? താങ്കൾ ബി.ജെ.പി.യിൽ ചേരുകയാണല്ലോ. എന്താണ് ഭാവിപരിപാടിനാടിനുവേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന ഉദ്ദേശ്യം മാത്രമാണ് ഇതിനുപിന്നിൽ. എൽ.ഡി.എഫിനും യു.ഡി.എഫിനുമെല്ലാം പാർട്ടി കാര്യമാണ് വലുത്. ബി.ജെ.പി.ക്ക് രാജ്യത്തിന്റെ കാര്യമാണ് വലുത്. കേന്ദ്രസർക്കാരുമായി ഒത്തുചേർന്നുവേണം നാടിന്റെ വികസനം സാധ്യമാവാൻ. അവരുമായി പോരാട്ടത്തിനിറങ്ങിയാൽ വികസനം നടക്കില്ല.? ഗവർണർപദവി കിട്ടിയാൽ സ്വീകരിക്കുമോഇല്ല. ആ പദവികൊണ്ട് നാടിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല. അത് സ്വന്തം സുഖസൗകര്യം വർധിപ്പിക്കാനേ സഹായിക്കൂ. സുഖത്തിനാണേൽ ഇവിടെ വീട്ടിൽതന്നെ കഴിഞ്ഞാൽ മതിയല്ലോ.? നിഷ്പക്ഷനായ ഒരാളെന്നനിലയിൽ പൊതുസമൂഹത്തിന് സ്വീകാര്യനായിരുന്നു താങ്കൾ. ബി.ജെ.പി.യിൽ ചേർന്നാൽ അത് നഷ്ടമാവില്ലേ. ഇല്ല. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും എതിർക്കാനല്ല ബി.ജെ.പി.യിൽ ചേരുന്നത്. എനിക്ക് സമൂഹത്തിൽ നല്ല പ്രതിച്ഛായയുണ്ട്. എന്റെ തൊഴിലിനോടുള്ള സത്യസന്ധതയെല്ലാം ജനങ്ങൾക്കറിയാം. അങ്ങനെയുള്ള ഒരാൾ ബി.ജെ.പി.യിൽ ചേർന്നാൽ അത് അവർക്കും ഗുണംചെയ്യും.? ബി.ജെ.പി. ന്യൂനപക്ഷവിരുദ്ധ പാർട്ടിയാണെന്ന ആരോപണം ഉണ്ടല്ലോ.അത് ശരിയല്ല. ബി.ജെ.പി.യെ എനിക്ക് വളരെക്കാലമായി അറിയുന്നതാണ്. രാജ്യസ്നേഹമാണ് അവരുടെ മുഖമുദ്ര. ? എൽ.ഡി.എഫ്. സർക്കാർ പല വികസനവും കൊണ്ടുവന്നില്ലേ.എൽ.ഡി.എഫ്. സർക്കാർ എന്താണ് ചെയ്തത്. കഴിഞ്ഞ മൂന്നാലുമാസത്തെ അവരുടെ പ്രവർത്തനം മുഴുവൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ളതല്ലേ. ആരോഗ്യരംഗത്ത് കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശൈലജ ടീച്ചർ ശരിക്കും പ്രശംസയർഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞാൽ എല്ലാ സ്ഥലത്തും രാഷ്ട്രീയക്കാരെ നിയമിക്കുകയല്ലേ ചെയ്തത്. വി.സി.മാർ മുഴുവൻ രാഷ്ട്രീയച്ചായ്‌വുള്ളവർ. വിദ്യാഭ്യാസ നിലവാരം വളരെ താഴ്ന്നുപോയിരിക്കുന്നു. ? കേരള രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം.കേരള രാഷ്ട്രീയം വളരെ ഇടുങ്ങിയിരിക്കുന്നു. നല്ല വ്യക്തികൾ രാഷ്ട്രീയരംഗത്തുണ്ട്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയൻ തുടങ്ങിയവരെല്ലാം നല്ലവരാണ്. എനിക്ക് ബഹുമാനമുള്ള നേതാക്കളാണിവരെല്ലാം. പക്ഷേ, ഒടുവിലായി അവരെല്ലാം പാർട്ടി മാത്രം വലുത് എന്ന നിലയിലായി. വ്യവസായം വരാതെ സംസ്ഥാനം വളരില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3ayPAmu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages