തിരുവനന്തപുരം: സ്ഥാനാർഥികൾ ചുട്ടികുത്താൻ കിടക്കുന്നതേയുള്ളൂ. ചെലവിനെക്കുറിച്ചോർത്ത് അവരുടെ നെഞ്ചിനകത്ത് കേളികൊട്ടിനെ വെല്ലുന്ന മുഴക്കമുണ്ട്. മഹാമാരിക്കാലത്ത് തിരഞ്ഞെടുപ്പിന് ചെലവുകൂടുമോ, കുറയുമോ? ഇല്ലേയില്ല. കുറയില്ല. തിരഞ്ഞെടുപ്പ് ചെലവ് കുറഞ്ഞ ചരിത്രം കേട്ടിട്ടില്ല. ചെലവിന്റെ ഭൂമിശാസ്ത്രംകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഓരോ മണ്ഡലത്തിലും എത്ര ചെലവായെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു എം.എൽ.എ.യോട് ചോദിച്ചപ്പോഴാണ് സംഗതിയുടെ ഭൂമിശാസ്ത്രം പിടികിട്ടിയത്. വടക്കൻ കേരളത്തിൽ ചെലവ് താരതമ്യേന കുറയും. തെക്കോട്ടിറങ്ങുമ്പോഴേക്ക് കൂടും. കാരണം വടക്കൻ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണികൾതന്നെ മുന്നിട്ടിറങ്ങും. അഡാർ സഹകരണം! പക്ഷേ, തെക്കോട്ടെത്തുമ്പോൾ സഹകാരികൾ സ്ഥാനാർഥിയുടെ കീശയും നോക്കും.2016-ൽ മണ്ഡലമൊന്നിന് ചെലവായത് ഒരുകോടിമുതൽ രണ്ടുകോടിവരെയെന്നാണ് കിട്ടിയ വിവരം. മണ്ഡലങ്ങളുടെ നാനാത്വമാണ് ചെലവിലെ ഈ ബഹുസ്വരതയ്ക്ക് കാരണം. അന്ന് 55 ദിവസമാണ് പ്രചാരണം നീണ്ടത്. ചെലവുവല്ലാതെ കൂടുന്നതിന് അത് കാരണമായി. തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികൾ അക്ഷരാർഥത്തിൽ പെട്ടുപോയി. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന ദിവസംമുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ പ്രവർത്തിച്ചുതുടങ്ങണം എന്നാണ് വെപ്പ്.മാസ്കില്ലാത്ത ചെലവ്ഇത്തവണ പ്രചാരണദിവസങ്ങൾ കഴിഞ്ഞ തവണത്തെക്കാൾ കുറവായിരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, ഇന്ധനവില കൂടിയതോടെ വണ്ടികളോടാൻ ചെലവേറും. ഒരു കാർ ഒരുദിവസം പ്രചാരണത്തിനിറങ്ങിയാൽ ആറായിരംമുതൽ എണ്ണായിരംവരെ ചെലവാകും. ഇനിയത് കൂടും. പ്രചാരണസാമഗ്രികളിൽ കോവിഡ് രണ്ടിനങ്ങൾ കൂടി സംഭാവന ചെയ്തിട്ടുണ്ട്. മാസ്കും സാനിറ്റൈസറും. പ്രചാരണത്തിനിറങ്ങുന്നവർക്കെല്ലാം മാസ്ക് സ്ഥാനാർഥിവക വേണ്ടിവരും. പിന്നെ ചിഹ്നം പതിപ്പിച്ച മാസ്കുകൾ ഇത്തവണ പ്രധാന പ്രചാരണായുധങ്ങളും ആകും. പ്രചാരണ വേദികളിലെല്ലാം സാനിറ്റൈസർ വേണ്ടിവരും.തള്ളാൻ സെൻസുവേണം, സെൻസിബിലിറ്റിവേണം2016-ൽ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അത്രകണ്ട് സജീവമായിരുന്നില്ല. ഇനി അങ്ങനെയല്ല. യുവാക്കളുടെ കണ്ണിൽപ്പെടാൻ മതിലെഴുതിയിട്ട് കാര്യമില്ല, മൊബൈലിൽ പോസ്റ്റണം. പ്രചാരണവാഹനം നിരത്തിലൂടെമാത്രം ഓടിയാൽപ്പോരാ. അതിന്റെ വെർച്വൽ രൂപം ഫെയ്‌സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഓടിക്കളിക്കണം. സ്ഥാനാർഥിയുടെ ഫോട്ടോഷൂട്ട് വൈറലാകണം. സാമൂഹികമാധ്യമങ്ങളിൽ സ്ഥാനാർഥികൾ സദാ പൊങ്ങിക്കിടക്കണമെങ്കിൽ കൃത്രിമബുദ്ധി നിയന്ത്രിക്കുന്ന ‘ബോട്ടു’ കൾ പണിയെടുക്കണം. ഈ പുത്തൻ പ്രചാരണത്തിന് വിദഗ്ധൻമാർതന്നെ വേണം. അവർക്ക് പൊളിറ്റിക്കൽ സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം. ഇതൊന്നും വെറുതേ ചെയ്താൽ ഫലിക്കില്ലെന്നാണ് ഒരു സോഷ്യൽമീഡിയ ഗുരു പറഞ്ഞത്. പൊസിഷനിങ് കൃത്യമായിരിക്കണം. രജിസ്റ്ററിങ് ഫലപ്രദമായിരിക്കണം. പശ, പാശം, പേപ്പർ തുടങ്ങിയ പഴഞ്ചൻവാക്കുകളൊക്കെ പ്രചാരണത്തിൽനിന്ന് മാറും. പകരം റീച്ച്, എൻഗേജ്‌മെന്റ്, ബ്രാന്റിങ് എന്നിങ്ങനെയുള്ള വാക്പട അരങ്ങുവാഴും.വാർറൂമിനുവേണം 30 ലക്ഷംസാമൂഹികമാധ്യമങ്ങളിൽ സ്ഥാനാർഥികളെ തള്ളാൻ ഏജൻസികൾ റെഡിയാണ്. ഏജൻസിയുടെ പേരും പെരുമയുംപോലെയാണ് ചെലവ്. ദിവസേന പോസ്റ്റും യുട്യൂബിൽ ചില്ലറ വീഡിയോകളും ഒക്കെയായുള്ള മിനിമം പാക്കേജിന് പത്തുലക്ഷമെങ്കിലും ചെലവിടേണ്ടിവരും. ഒന്നാന്തരം ട്രോളുകൾ ഉണ്ടാക്കി, പൊളിറ്റിക്കൽ സെന്റിമെന്റ്‌സ് ഒക്കെ അളന്ന് നല്ലറീച്ചിൽ വാർറൂം സൃഷ്ടിക്കണമെങ്കിൽ 30 ലക്ഷം രൂപ വേണ്ടിവരും. സ്ഥാനാർഥി സാമൂഹികമാധ്യമങ്ങളിൽ ഉണ്ടാകുമെന്നുവെച്ച് പരമ്പരാഗതമായ ഒരു ചെലവും കുറയ്ക്കാനാവില്ലെന്ന് ഓർക്കണം. മതിലെഴുത്ത്, നോട്ടീസ്, വീടുകയറ്റം എന്നിവയിലൊന്നും വിട്ടുവീഴ്ചയില്ല.ജാഥകൾ വരുത്തിയ വിനകോവിഡ്കാരണം സാമൂഹികഅകലം പാലിക്കാനെന്ന പേരിൽ വലിയ യോഗങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ, ഐശ്വര്യകേരളയാത്രയും വികസനമുന്നേറ്റ ജാഥയും വരാനിരിക്കുന്ന വിജയയാത്രയുമൊക്കെ ആൾക്കൂട്ടങ്ങളിൽ വിശ്വസിച്ചാണ് മുന്നേറുന്നത്. ഇനിയിപ്പോൾ വലിയ യോഗങ്ങളും പ്രകടനങ്ങളുമൊന്നും ഒഴിവാക്കാനാവില്ല.ആ നിലയ്ക്കും ഇളവുകൾക്ക് സാധ്യതയില്ല.കടലാസിൽ കരുതലുണ്ട്പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചെലവ് നിശ്ചയിക്കുന്നത് ഒരുനേരമ്പോക്കാണെന്ന് എല്ലാർക്കുമറിയാം. എന്നാലും കോവിഡ്കാലത്ത് ചെലവിൽ പത്തുശതമാനം അധികം അനുവദിക്കാൻ ഒക്ടോബറിൽ എടുത്ത തീരുമാനം കേരളത്തിലെ തിരഞ്ഞെടുപ്പിനും ബാധകമാകും. ബിഹാർ തിരഞ്ഞെടുപ്പിനാണ് ഈ തീരുമാനമെടുത്തത്. 28 ലക്ഷം രൂപയായിരുന്നു മണ്ഡലത്തിൽ അനുവദിച്ചിരുന്ന ചെലവ്. അത് 30.8 ലക്ഷം രൂപയായി. ചെലവ് കടലാസിൽ പത്തുശതമാനം കൂടിയെങ്കിൽ കാര്യത്തിൽ എത്രയാവും കൂടുന്നത്!
from mathrubhumi.latestnews.rssfeed https://ift.tt/3s6BS01
via
IFTTT
No comments:
Post a Comment